advertisement

'സതീശൻ മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലർന്നു പറക്കും, പ്രതിപക്ഷ നേതാവായശേഷം തവളപോലെ വീർ‌ത്തു' വെള്ളാപ്പള്ളി നടേശൻ

Last Updated:

കെ സി വേണുഗോപാലാണ് മുഖ്യമന്ത്രിയാകാൻ യോഗ്യൻ. പിന്നെ ചെന്നിത്തലയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു

Rapid Read
വെള്ളാപ്പള്ളി നടേശൻ, വി ഡി സതീശൻ
വെള്ളാപ്പള്ളി നടേശൻ, വി ഡി സതീശൻ
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രതിപക്ഷ നേതാവായതിനു ശേഷം സതീശൻ തവള വീർത്തതു പോലെ വീർത്തുവെന്നും കേരളത്തിൽ പുതുയുഗം സൃഷ്ടിക്കാൻ പ്രതിപക്ഷ നേതാവിന് ഒരിക്കലും കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വി‌ ഡി സതീശൻ മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലർന്നു പറക്കും. കെ സി വേണുഗോപാലാണ് മുഖ്യമന്ത്രിയാകാൻ യോഗ്യൻ. പിന്നെ ചെന്നിത്തലയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
തന്ത്രി കണ്ഠര് രാജീവർക്കെതിരെയും വെള്ളാപ്പള്ളി നടേശൻ വിമർശനം ഉന്നയിച്ചു. തന്ത്രി കുറ്റവാളിയാണെന്ന് പറയേണ്ടത് കോടതിയാണ്. ഒരു കോടതിയേ തന്ത്രിയെ വെറുതേ വിട്ടിട്ടുള്ളൂ. മറ്റൊരു കോടതിയിൽ എത്തിക്കഴിഞ്ഞാൽ തന്ത്രി കുറ്റക്കാരൻ ആയേക്കാം എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
വാസു അഴിമതി കാണിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അവർക്കുവേണ്ടി പറയാൻ ആരുമില്ല. തന്ത്രിക്ക് വേണ്ടി പറയാൻ രാഷ്ട്രീയക്കാർ മത്സരിക്കുകയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
advertisement
Summary: SNDP Yogam General Secretary Vellapally Natesan has launched a sharp verbal attack against the Leader of the Opposition, V.D. Satheesan, while expressing his preferences for the state's leadership. Natesan remarked that Satheesan has "swollen like a frog" since becoming the Opposition Leader. He used a local proverb, stating that "crows will fly upside down" (implying it is an impossibility) on the day Satheesan becomes the Chief Minister.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സതീശൻ മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലർന്നു പറക്കും, പ്രതിപക്ഷ നേതാവായശേഷം തവളപോലെ വീർ‌ത്തു' വെള്ളാപ്പള്ളി നടേശൻ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement