കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത മുൻ മന്ത്രി
വി കെ ഇബ്രാഹിം കുഞ്ഞിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇബ്രാഹിം കുഞ്ഞ് ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വിജിലൻസ് ജഡ്ജി നേരിട്ട് എത്തിയാണ് റിമാൻഡ് ചെയ്തത്. എന്നാൽ, ആരോഗ്യ സ്ഥിതി പരിഗണിച്ച് ഇബ്രാഹിം കുഞ്ഞിന് ആശുപത്രിയിൽ തുടരാൻ അനുമതി ലഭിച്ചു. വിജിലൻസിന്റെ കസ്റ്റഡി അപേക്ഷയും ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയും കോടതി വ്യാഴാഴ്ച പരിഗണിക്കും.
ഇബ്രാഹിം കുഞ്ഞിനെ വീഡിയോ കോൺഫറൻസിങ് വഴി കോടതിയിൽ ഹാജരാക്കാനാണ് അന്വേഷണ സംഘം ആദ്യം തീരുമാനിച്ചത്. എന്നാൽ, റിമാൻഡ് നടപടികൾ പൂർത്തിയാക്കുന്നതിനായി ആശുപത്രിയിൽ നേരിട്ട് വരാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ പിന്നീട് തീരുമാനിക്കുകയായിരുന്നു. വൈകുന്നേരം ആറു മണിയോടെ ജഡ്ജി ആശുപത്രിയിൽ എത്തി.
You may also like:48കാരൻ 13കാരിയെ വിവാഹം കഴിച്ചു; വിവാഹത്തിന് കാരണം 13 വയസുള്ള കുട്ടികളെ ശ്രദ്ധിക്കാൻ ആരുമില്ലാത്തത് [NEWS]Local Body Election 2020 | 'പെൻഷൻ മുടങ്ങിയിട്ടില്ല, റേഷൻ മുടങ്ങിയിട്ടില്ല, പാവങ്ങൾക്കെല്ലാം വീടുമായി' - പിന്നെന്തിന് മാറി ചിന്തിക്കണമെന്ന് മുകേഷ് [NEWS] NDA, UDF സ്ഥാനാർത്ഥികൾക്ക് വോട്ട് ചോദിച്ച് അരുൺ ഗോപി; വോട്ടെല്ലാം സ്ഥാനാർത്ഥികൾക്കും തെറിയെല്ലാം അരുൺ ഗോപിക്കെന്നും ശ്രീജിത്ത് പണിക്കർ [NEWS]തുടർന്ന് ഇബ്രാഹിം കുഞ്ഞിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഡോക്ടർമാർ നിർദ്ദേശിച്ചത് അനുസരിച്ച് ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില പരിഗണിച്ച് ആശുപത്രിയില്‍ തുടരാന്‍ അനുമതി നല്‍കി. പതിനഞ്ചു മിനിറ്റിനകം നടപടികള്‍ പൂര്‍ത്തിയാക്കി ജഡ്ജി ആശുപത്രിയില്‍ നിന്ന് മടങ്ങി.
താൻ രോഗബാധിതനാണെന്നും മറ്റൊരാളുടെ സഹായമില്ലാതെ തനിക്ക് നടക്കാൻ ആവില്ലെന്നും വൈദ്യസഹായം ആവശ്യമാണെന്നുമാണ് വിജിലൻസ് മുമ്പാകെ സമർപ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയിൽ ഇബ്രാഹിം കുഞ്ഞ് പറഞ്ഞിരിക്കുന്നത്. അതേസമയം, അന്വേഷണം തടസപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആശുപത്രിയിൽ ചികിത്സ തേടുന്നതെന്നാണ് വിജിലൻസ് വാദിക്കുന്നത്.
ആശുപത്രിയിലെത്തി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കാനായി കൊണ്ടു പോകുമോ എന്ന സംശയം നില നിന്നിരുന്നു. എന്നാൽ, ഡിസ്ചാർജ് ചെയ്യാൻ കഴിയുന്ന സാഹചര്യമല്ലെന്ന് ഡോക്ടർമാർ വിജിലൻസിനെ അറിയിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.