advertisement

K.M. Shaji | കെ.എം. ഷാജിയെ ചോദ്യം ചെയ്തു; കണ്ണൂരിലെ വീട്ടില്‍ നിന്ന് കണ്ടെടുത്ത പണത്തിന്റെ ഉറവിടം വ്യക്തമായില്ല

Last Updated:

കെ.എം. ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാലര മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം കെ.എം. ഷാജി എം.എല്‍.എയെ വിജിലന്‍സ് വിട്ടയച്ചു. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ നാലര മണിക്കൂര്‍ കെ.എം. ഷാജിയെ ചോദ്യം ചെയ്തിട്ടും കണ്ണൂരിലെ വീട്ടില്‍ നിന്ന് കണ്ടെടുത്ത പണത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. 47, 30,000 രൂപ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പിരിച്ചതായുള്ള മിനിട്സ് മാത്രമാണ് കെ.എം. ഷാജി ഹാജരാക്കിയത്. ഇതു സംബന്ധിച്ച രേഖകള്‍ ഒരാഴ്ചയ്ക്കകം ഹാജരാക്കാന്‍ ഷാജി സാവകാശം തേടി. ബന്ധുവിന്റെ പണമാണെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്ന് കെ.എം. ഷാജി പറഞ്ഞു.
കെ.എം. ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളില്‍ കഴിഞ്ഞ തിങ്കളാഴ്ച്ച 16 മണിക്കൂര്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ് വിജിലന്‍സിന്റെ ചോദ്യം ചെയ്യല്‍.
ബന്ധുവിന്റെ ഭൂമിയിടപാടിന്റെ രേഖകളാണെന്നും ഹാജരാക്കാന്‍ ഒരുദിവസത്തെ സാവകാശം വേണമെന്നും കെ.എം. ഷാജി വിജിലന്‍സിനെ അറിയിച്ചിരുന്നു. എന്നാൽ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി ഷാജി കൈമലർത്തി.
പരിശോധനയ്ക്കിടെ ഷാജിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത വിദേശ കറന്‍സിയും ഭൂമിയിടപാടിന്റെ രേഖകളും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ട് കഴിഞ്ഞദിവസം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
advertisement
വിജിലന്‍സ് പരിശോധനയില്‍ കെ.എം. ഷാജി എംഎല്‍എയുടെ കോഴിക്കോട്ടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് ഭൂമിയിടപാടിന്റെ 72 രേഖകള്‍. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറയുന്നതില്‍ കൂടുതല്‍ സ്വര്‍ണ്ണവും ഷാജിയുടെ വീട്ടില്‍ നിന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. അതേസമയം കണ്ണൂരിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയ അരക്കോടി രൂപയ്ക്കുള്ള രേഖകള്‍ ഉടന്‍ ഹാജരാക്കാന്‍ വിജിലന്‍സ് ആവശ്യപ്പെട്ടെങ്കിലും ഷാജി സ്ഥലത്തില്ലെന്നാണ് മറുപടിയായിരുന്നു അന്ന് ലഭിച്ചത്.
തെരഞ്ഞെടുപ്പ് സത്യവാങ് മൂലത്തില്‍ 160 ഗ്രാം സ്വര്‍ണ്ണമാണ് ഷാജി കാണിച്ചിരുന്നത്. എന്നാല്‍ പരിശോധനയില്‍ 491 ഗ്രാം സ്വര്‍ണ്ണം കണ്ടെത്തിയതായാണ് വിവരം. പരിശോധനയില്‍ കണ്ടെത്തിയ വിദേശ കറന്‍സികള്‍ മക്കളുടെ ശേഖരത്തിലുള്ളതെന്നാണ് ഷാജി വിജിലന്‍സിന് നല്‍കിയ മറുപടി.
advertisement
സി.പി.എം. പ്രവര്‍ത്തകനായ അഡ്വ: എം.ആര്‍. ഹരീഷ് നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് കെ.എം. ഷാജിക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. അഴീക്കോട്ടെ ഒരു സ്‌കൂളില്‍ നിന്ന് പ്ലസ് ടു അനുവദിക്കാന്‍ കോഴയാവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് കെ.എം. ഷാജിയെയും ഭാര്യ ആഷയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കെ എം ഷാജിക്കെതിരെയുള്ള കേസ് ഈ മാസം 23ന് കോഴിക്കോട് വിജിലന്‍സ് കോടതി പരിഗണിക്കും.
English Summary: Vigilance could not identify source for the nearly half-a-crore rupees stocked in the homes of K.A. Shaji MLA in Kozhikode and Kannur. He was questioned for nearly four hours on Friday
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
K.M. Shaji | കെ.എം. ഷാജിയെ ചോദ്യം ചെയ്തു; കണ്ണൂരിലെ വീട്ടില്‍ നിന്ന് കണ്ടെടുത്ത പണത്തിന്റെ ഉറവിടം വ്യക്തമായില്ല
Next Article
advertisement
ICC T20 World Cup FInal | സുനിൽ ഗാവസ്കർക്ക് അഭിഷേക് ശർമയുടെ മറുപടി; 18 പന്തിൽ അതിവേഗ ഫിഫ്റ്റി
ICC T20 World Cup FInal | സുനിൽ ഗാവസ്കർക്ക് അഭിഷേക് ശർമയുടെ മറുപടി; 18 പന്തിൽ അതിവേഗ ഫിഫ്റ്റി
  • 18 പന്തിൽ അതിവേഗ അർദ്ധ സെഞ്ചുറി നേടിയ അഭിഷേക് ശർമ്മ ഗാവസ്കറുടെ വിമർശനത്തിന് മറുപടി നൽകി

  • 2026 ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ 247.62 സ്ട്രൈക്ക് റേറ്റിൽ 21 പന്തിൽ 52 റൺസ് നേടി അഭിഷേക് പുറത്തായി

  • കെ.എൽ. രാഹുൽ റെക്കോർഡിന് ഒപ്പമെത്തി, യുവരാജ് സിംഗിന്റെ 12 പന്തിൽ ഫിഫ്റ്റി റെക്കോർഡ് ഇപ്പോഴും നിലനിൽക്കുന്നു

View All
advertisement