ശബരിമലയിൽ ജോലിചെയ്ത ദേവസ്വം ജീവനക്കാരുടെ തപാൽ, ബാങ്ക് ഇടപാടുകൾ വിജിലൻസ് പരിശോധിക്കുന്നു

Last Updated:

കൈക്കൂലി, മോഷണമുതലുകളാണോ ഇവർ സ്ഥിരമായി കൈമാറ്റം ചെയ്തുവന്നാണ് പരിശോധിക്കുന്നത്

ശബരിമല
ശബരിമല
ശബരിമല സന്നിധാനത്തുനിന്ന് തുടർച്ചയായി പണം അയച്ചിരുന്ന ദേവസ്വം ജീവനക്കാരുടെ പട്ടിക തപാൽ ഓഫീസിനോടും ബാങ്കുകളോടും ആവശ്യപ്പെട്ടതായി വിജിലൻസ് എസ്‌ പി അറിയിച്ചു. കൂടെക്കൂടെ പലരും പണം അയക്കുന്നതായി കണ്ടെത്തി. ഇവരെ ചോദ്യംചെയ്യും. ഇത്രയേറെ പണം സന്നിധാനത്തുവെച്ച് ഇവർക്ക് കൈവന്നത് എങ്ങനെയെന്നതും നോക്കണം. ഇടപാട് വിവരങ്ങൾ തരാൻ തപാൽവകുപ്പും ബാങ്കുകളും സമ്മതം അറിയിച്ചിട്ടുണ്ട്. കൈക്കൂലി, മോഷണമുതലുകളാണോ ഇവർ സ്ഥിരമായി കൈമാറ്റം ചെയ്തുവന്നത് എന്ന് പരിശോധിക്കുമെന്നും വിജിലൻസ് വ്യക്തമാക്കി.
ഇതും വായിക്കുക: ശബരിമല ഭണ്ഡാരത്തിൽനിന്ന് വിദേശ കറൻസിയും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ജീവനക്കാർ പിടിയിൽ
ഇതിനിടെ, ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം താത്കാലിക ജീവനക്കാരെ വിജിലൻസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൊടുപ്പുന്ന മനയിൽ വീട്ടിൽ എം ജി ഗോപകുമാർ (51), കൈനകരി നാലുപുരയ്കൽ സുനിൽ ജി നായർ(51) എന്നിവരാണ് ദേവസ്വം വിജിലൻസിന്റെ പിടിയിലായത്. രണ്ടുപേരും താത്കാലിക ജീവനക്കാരാണ്. ഇവരെ സന്നിധാനം പോലീസിന് കൈമാറി.
advertisement
ജോലികഴിഞ്ഞ് ഇറങ്ങുമ്പോൾ നടത്തിയ പരിശോധനയിൽ ഇരുവരുടെയും വായ നിറഞ്ഞിരിക്കുന്നത് കണ്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. വിദേശകറൻസികളിൽ കോട്ടിങ് ഉള്ളതിനാൽ വായിൽ ഇട്ടാലും കേടാകില്ല. അതാണ് പ്രതികൾ പ്രയോജനപ്പെടുത്തിയത്. ഗോപകുമാറിൽനിന്ന് മലേഷ്യൻ കറൻസിയും സുനിലിൽനിന്ന് യുറോ, കനേഡിയൻ, യുഎഇ കറൻസികളുമാണ് കണ്ടെടുത്തത്.
Summary: The Vigilance SP has announced that they have requested a list from post offices and banks regarding Devaswom employees who frequently sent money from Sabarimala Sannidhanam. It has been observed that several employees were repeatedly transferring funds. These individuals will be interrogated to investigate how they acquired such significant amounts of money while stationed at Sannidhanam.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമലയിൽ ജോലിചെയ്ത ദേവസ്വം ജീവനക്കാരുടെ തപാൽ, ബാങ്ക് ഇടപാടുകൾ വിജിലൻസ് പരിശോധിക്കുന്നു
Next Article
advertisement
ശബരിമലയിൽ ജോലിചെയ്ത ദേവസ്വം ജീവനക്കാരുടെ തപാൽ, ബാങ്ക് ഇടപാടുകൾ വിജിലൻസ് പരിശോധിക്കുന്നു
ശബരിമലയിൽ ജോലിചെയ്ത ദേവസ്വം ജീവനക്കാരുടെ തപാൽ, ബാങ്ക് ഇടപാടുകൾ വിജിലൻസ് പരിശോധിക്കുന്നു
  • ശബരിമല ദേവസ്വം ജീവനക്കാരുടെ തപാൽ, ബാങ്ക് ഇടപാടുകൾ വിജിലൻസ് പരിശോധിക്കുന്നു.

  • കൈക്കൂലി, മോഷണമുതലുകൾ കൈമാറ്റം ചെയ്തുവെന്ന സംശയത്തിൽ ജീവനക്കാരെ ചോദ്യം ചെയ്യും.

  • വിദേശകറൻസി, സ്വർണം വായിൽ ഒളിപ്പിച്ച് കടത്തിയ രണ്ട് താത്കാലിക ജീവനക്കാരെ അറസ്റ്റ് ചെയ്തു.

View All
advertisement