ആറ്റിൽ ചാടിയ വില്ലേജ് ഓഫീസറെ രക്ഷപ്പെടുത്താൻ ആദ്യമെത്തി; രക്ഷപ്പെടുത്താൻ പറ്റാത്ത സങ്കടത്തിൽ അന്യസംസ്ഥാന തൊഴിലാളി
- Published by:Asha Sulfiker
- news18-malayalam
Last Updated:
സ്വന്തം ജീവന്‍ പണയം വച്ച് ശക്തമായ ഒഴുക്കുള്ള പുഴയിൽ ചാടി ആളുടെ കൈപിടിച്ചെങ്കിലും വഴുതിപ്പോയതിന്‍റെ സങ്കടമുണ്ട് യാനുഷിന്.
കോട്ടയം: ആറ്റിൽച്ചാടിയ ആളെ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ആദ്യം പാഞ്ഞെത്തിയത് അന്യസംസ്ഥാന തൊഴിലാളി. കഴിഞ്ഞ ദിവസമാണ് ചങ്ങനാശ്ശേരി സ്പെഷ്യൽ വില്ലേജ് ഓഫീസർ കങ്ങഴ സ്വദേശിയായ എൻ.പ്രകാശൻ വലിയ പാലത്തിൽ നിന്നും മണിമലയാറ്റിലേക്ക് ചാടിയത്. ജോയിന്‍റ് കൗൺസില്‍ നേതാവ് കൂടിയാണ് ഇയാൾ.
സമീപത്തെ ബ്രിട്ടീഷ് പാലത്തിലൂടെ നടന്നു പോവുകയായിരുന്ന അസം സ്വദേശികളായ യാനുഷ് ലുഗനും സുഹൃത്ത് വിജയും ഈ കാഴ്ച കണ്ടു. ചിന്തിച്ച് നിൽക്കാതെ ഓടിയെത്തിയ യാനുഷ്, ആറ്റിൽച്ചാടിയ ആളെ രക്ഷിക്കാൻ ചാടുകയായിരുന്നു. പ്രകാശനെ പിടിച്ച് കരയിലേക്ക് നീന്തുന്നതിനിടെ ഇയാൾ കൈ തട്ടി മാറ്റിയെന്നാണ് പറയപ്പെടുന്നത്. ഇതോടെ നിവൃത്തിയില്ലാതെ യാനുഷ് തിരികെ കരയിലേക്ക് കയറുകയായിരുന്നു. സ്വന്തം ജീവന്‍ പണയം വച്ച് ശക്തമായ ഒഴുക്കുള്ള പുഴയിൽ ചാടി ആളുടെ കൈപിടിച്ചെങ്കിലും വഴുതിപ്പോയതിന്‍റെ സങ്കടമുണ്ട് യാനുഷിന്.
advertisement
രണ്ട് വർഷം മുമ്പാണ് അസം സ്വദേശിയായ യാനുഷ് മണിമലയിൽ ഒരു ഇറച്ചിക്കടയിൽ ജോലിക്കെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് ഈ സംഭവവികാസങ്ങൾ അരങ്ങേറിയത്. ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചാണ് പ്രകാശ് ആറ്റിൽ ചാടിയതെന്നാണ് പൊലീസിന്റെ നിഗമനം. ഇയാൾക്കായി കഴിഞ്ഞ ദിവസം വൈകിയും അഗ്നിരക്ഷാസേനയും സ്കൂബ ടീം അംഗങ്ങളും ആറ്റിൽ തിരച്ചിൽ നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 08, 2021 11:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആറ്റിൽ ചാടിയ വില്ലേജ് ഓഫീസറെ രക്ഷപ്പെടുത്താൻ ആദ്യമെത്തി; രക്ഷപ്പെടുത്താൻ പറ്റാത്ത സങ്കടത്തിൽ അന്യസംസ്ഥാന തൊഴിലാളി