പാചകം കൊണ്ട് യുട്യൂബിനെ കീഴടക്കി; ഫിറോസിന് ലഭിക്കുന്ന പ്രതിഫലം എത്രയെന്ന് അറിഞ്ഞാൽ നമ്മുടെ കണ്ണു തള്ളും

1.54 മില്യൺ ആളുകളാണ് വില്ലേജ് ഫുഡ് സബ്സ്ക്രൈബ് ചെയ്തത്. സബ്സ്ക്രൈബേഴ്സിന്‍റെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്.

News18 Malayalam | news18
Updated: October 19, 2019, 5:54 PM IST
പാചകം കൊണ്ട് യുട്യൂബിനെ കീഴടക്കി; ഫിറോസിന് ലഭിക്കുന്ന പ്രതിഫലം എത്രയെന്ന് അറിഞ്ഞാൽ നമ്മുടെ കണ്ണു തള്ളും
ചുട്ടിപ്പാറ സ്വദേശി ഫിറോസ്
  • News18
  • Last Updated: October 19, 2019, 5:54 PM IST
  • Share this:
#രാഹുൽദാസ് എം.വി

പാചകത്തിന്‍റെ ബാലപാഠങ്ങൾ അറിയാതെ കേരളത്തിന്‍റെ പാചകക്കാരനായ ഒരു യുവാവുണ്ട് പാലക്കാട് ജില്ലയിൽ. പാലക്കാട് എലപ്പുള്ളിക്കടുത്ത ചുട്ടിപ്പാറ സ്വദേശി ഫിറോസ്. ഗ്രാമീണതനിമയിൽ പാചക കൂട്ടൊരുക്കി തന്‍റെ പ്രേക്ഷകർക്ക് മുന്നിൽ വിളമ്പുകയാണ് ഫിറോസ്. ഒപ്പം മികച്ച വരുമാനവും ഫിറോസിനെ തേടിയെത്തുന്നു.

ഗൾഫിലെ വെൽഡർ ജോലി ഉപേക്ഷിച്ചാണ് ഫിറോസ് നാട്ടിലെത്തുന്നത്. എന്തു ചെയ്യുമെന്നറിയാതെ ഇരുന്ന കാലത്താണ് നാട്ടിൽ ഒരു ഫോട്ടോസ്റ്റാറ്റ് കട തുടങ്ങുന്നത്. പ്രതീക്ഷിച്ചതുപോലെ മുന്നോട്ടുപോകാൻ കടയിൽ നിന്നുള്ള വരുമാനം തികയാതെ വന്നു. ഈ സമയത്താണ് യുട്യൂബ് എങ്ങനെ വരുമാന മാർഗമാക്കാം എന്നതിനെക്കുറിച്ച് വായിക്കാനിടയായത്. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മാമന്‍റെ പൊറോട്ട കടയിൽ വെച്ച് ഫിറോസ് ആദ്യവീഡിയോ ചെയ്തു യുട്യൂബിലിട്ടു. ആദ്യ വീഡിയോയ്ക്ക് മികച്ച പ്രതികരണമായിരുന്നു. ഇതോടെ വിവിധ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന ഹെൽത്ത് ടിപ്സുകൾ പാറയിൽ മീഡിയ എന്ന ചാനലിൽ അപ്ലോഡ് ചെയ്തു. കോപ്പിറൈറ്റ് വയലേഷനെ തുടർന്ന് ഫിറോസിന്‍റെ പാറയിൽ മീഡിയയുടെ പ്രവർത്തനം യു ട്യൂബ് അവസാനിപ്പിച്ചു.പാറയിൽ മീഡിയ അവസാനിച്ചപ്പോൾ ട്രാവൽ മാസ്റ്റർ എന്ന ചാനലിന് തുടക്കമിട്ടു. മാസങ്ങൾക്കകം സബ്സ്ക്രൈബേഴ്സ് നാല് ലക്ഷം കടന്നു. ഒന്നര വർഷം മുമ്പാണ് ക്രാഫ്റ്റ് മീഡിയ എന്ന ഫുഡ് വ്ലോഗിന് തുടക്കമിട്ടത്. പിന്നീടത് പേരുമാറ്റി വില്ലേജ് ഫുഡ് എന്നാക്കി. 1.54 മില്യൺ ആളുകളാണ് വില്ലേജ് ഫുഡ് സബ്സ്ക്രൈബ് ചെയ്തത്. സബ്സ്ക്രൈബേഴ്സിന്‍റെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്.ആദ്യമൊക്കെ മികച്ച വരുമാനം ലഭിക്കുമോ എന്ന് വീട്ടുകാർക്ക് സംശയമായിരുന്നു. അവരുടെ ആശങ്കകൾക്ക് വിരാമമിടുന്നതായിരുന്നു ഫലം. ആദ്യവരുമാനം യുട്യൂബിൽ നിന്ന് ലഭിച്ചതോടെയാണ് ഉമ്മയുടേയും ഭാര്യയുടേയും മുഖത്ത് സന്തോഷം കാണാനായതെന്ന് ഫിറോസ് ഓർത്തെടുക്കുന്നു. പാചകം എന്താണെന്ന് അറിയാതെയാണ് ഫിറോസ് ചാനൽ തുടങ്ങിയത്.ഗൾഫിൽ ജോലി ചെയ്തിരുന്ന കാലത്ത് കൂടെ താമസിച്ചിരുന്ന അഷ്റഫാണ് പാചകത്തിന്‍റെ ബാലപാഠങ്ങൾ പകർന്നു നൽകുന്നത്. വളരെ വൈകിയാണ് അഷ്റഫ് മുമ്പ് ഹോട്ടൽ ജീവനക്കാരനായിരുന്നു എന്ന് ഫിറോസ് തിരിച്ചറിഞ്ഞത്. അഷ്റഫിനൊപ്പം ഗൂഗിളും തന്നെ ഏറെ സഹായിച്ചുവെന്ന് ഫിറോസ് പറയുന്നു. എന്തു ചോദിച്ചാലും മറുപടി നൽകാൻ ഗൂഗിളിനല്ലേ കഴിയൂ എന്നാണ് ചിരിച്ചുകൊണ്ടുള്ള ഫിറോസിന്‍റെ മറുപടി.സുഹൃത്തുക്കളായ ലക്ഷ്മണും സജിത്തും അരുണുമാണ് സഹായത്തിനുള്ളത്. അരുണാണ് ക്യാമറയും എഡിറ്റിംഗും നിർവഹിക്കുന്നത്. എവിടെ പോയാലും ആളുകൾ തിരിച്ചറിയുന്നുണ്ട് ഫിറോസിനെ. പലരും നേരിട്ട് വന്ന് സംസാരിക്കും. ഇതല്ലേ സന്തോഷം എന്ന് ഫിറോസ് ചോദിക്കുന്നു. യുട്യൂബിൽ നിന്ന് ആദ്യമായി ലഭിച്ച വരുമാനം 8000 രൂപയാണ്. പിന്നീടത് 40,000 രൂപയായി. ഇന്നത് ലക്ഷങ്ങളാണ്. 'യുട്യൂബിന്‍റെ പോളിസി അനുസരിച്ച് അത് മൂന്നാമതൊരാളോട് പങ്കു വെയ്ക്കരുത്', എത്രയെന്ന് ചോദിച്ചാൽ ഫിറോസിന്‍റെ ചിരിച്ചുകൊണ്ടുള്ള മറുപടി ഇങ്ങനെ.

First published: October 19, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading