'പരിപാടികളിൽ ഇനിയും പങ്കെടുക്കും, മന്ത്രിയെ പേടിച്ച് പോകാതിരിക്കാനാകില്ല': വ്ലോഗർ മുകേഷ് എം.നായര്‍
- Published by:Sneha Reghu
- news18-malayalam
Last Updated:
പ്രതിയാണെന്നു തെളിഞ്ഞാല്‍ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ എല്ലാം ഒഴിവാക്കുമെന്നും പത്രസമ്മേളനത്തില്‍ മുകേഷ് വ്യക്തമാക്കി
തിരുവനന്തപുരം: സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുത്തതിൽ സംഭവത്തിൽ വിശദീകരണവുമായി മുകേഷ് എം.നായര്‍. ക്ഷണിക്കുന്ന പരിപാടികളിൽ ഇനിയും പങ്കെടുക്കുമെന്ന് മുകേഷ് എം. നായർ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയെ പേടിച്ച് പരിപാടികള്‍ക്കു പോകാതിരിക്കാനാവില്ലെന്നുമാണ് മുകേഷിന്റെ വാദം.
പ്രതിയാണെന്നു തെളിഞ്ഞാല്‍ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ എല്ലാം ഒഴിവാക്കുമെന്നും പത്രസമ്മേളനത്തില്‍ മുകേഷ് വ്യക്തമാക്കി. അട്ടക്കുളങ്ങര ഫോർട്ട് ഹൈസ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ മുകേഷ് അതിഥിയായി പങ്കെടുത്ത സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇന്നലെ റിപ്പോർട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് മുകേഷ് വിശദീകരണവുമായി രംഗത്ത് വന്നത്. പല വ്ളോഗര്‍മാർക്കും തനിക്കെതിരെ ദേഷ്യമുണ്ടെന്നും ഇതിന്‍റെ ഭാഗമായുണ്ടായ ഗൂഡ്ലോചനയാണ് പോക്സോ കേസെന്നും മുകേഷ് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, മുകേഷ് എം നായർക്ക് പിന്തുണയുമായി രാഹുൽ ഈശ്വറും രംഗത്ത് എത്തിയിട്ടുണ്ട്. പുരുഷന്മാര്‍ക്ക് ജയില്‍ ഒരു വ്യാജപരാതിക്ക് അകലെയാണെന്നാണ് രാഹുൽ ഈശ്വർ പറഞ്ഞത്.കഞ്ചാവുകേസില്‍ പ്രതിയായ വേടന് സര്‍ക്കാര്‍ വേദിയൊരുക്കി നല്‍കി. മുകേഷിനോടു കാണിക്കുന്നതു വേര്‍തിരിവാണെന്നും രാഹുല്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 05, 2025 9:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പരിപാടികളിൽ ഇനിയും പങ്കെടുക്കും, മന്ത്രിയെ പേടിച്ച് പോകാതിരിക്കാനാകില്ല': വ്ലോഗർ മുകേഷ് എം.നായര്‍