എസ്എഫ്ഐക്ക് വോട്ട് ചെയ്തു; മണ്ണാർക്കാട് എംഇഎസ് കോളജിലെ കെഎസ്‍യു യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു

Last Updated:

സംഭവം അന്വേഷിക്കാൻ രണ്ടംഗ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും കെഎസ്‍യു ജില്ലാ നേതൃത്വം പറഞ്ഞു

News18
News18
കഴിഞ്ഞ ദിവസം നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്‍യു പ്രവര്‍ത്തകര്‍ എസ്എഫ്ഐക്ക് വോട്ട് ചെയ്തതിനെത്തുടർന്നാ പാലക്കാട് മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജിലെ കെഎസ്‍യു യൂണിറ്റ് കമ്മിറ്റി പിരിച്ചു വിട്ടു. സംഭവം അന്വേഷിക്കാൻ പാലക്കാട് ജില്ലാ കമ്മിറ്റി രണ്ടംഗ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും കെഎസ്‍യു ജില്ലാ പ്രസിഡന്‍റ് നിഖില്‍ കണ്ണാടി വ്യക്തമാക്കി.എസ്എഫ്ഐക്ക് വോട്ട് ചെയ്ത പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കെഎസ്‍യു സംസ്ഥാന നേതൃത്വം പറഞ്ഞു.
എംഎസ്എസ്-കെഎസ്‍യു ധാരണ പ്രകാരം യുയുസി, വൈസ് ചെയർമാൻ , ജനറൽ സെക്രട്ടറി എന്നീ ജനറൽ സീറ്റുകളിൽ കെഎസ്‍യുവിനും ബാക്കി മുഴുവൻ ജനറൽ സീറ്റുകളിലും എംഎസ്എഫിനും മത്സരിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഒരു ജനറൽ സീറ്റിലേക്ക് പോലും കെഎസ്‍യു നോമിനേഷൻ നൽകിയില്ലെന്നാണ് സംസ്ഥാന നേതൃത്വം അറിയിച്ചത്.
കെഎസ്‌യു മുന്നണി മര്യാദ പാലിച്ചില്ലെന്നും അവസാന നിമിഷം എസ്എഫ്ഐയുമായി ചേർന്ന് കെഎസ്‌യു യൂണിയൻ അട്ടിമറിച്ചു എന്നുമാണ് എംഎസ്എഫിന്റെ ആരോപണം. കെഎസ്‌യു രാഷ്ട്രീയ വ്യഭിചാരമാണ് നടത്തിയതെന്നാണ് എംഎസ്എഫ് നേതാവ് സഫ്‌വാൻ ആനുമൂളി പറഞ്ഞത്.
advertisement
തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ- ഫ്രറ്റേണിറ്റി സഖ്യം ജനറൽ ക്യാപ്റ്റൻ സീറ്റ് ഉൾപെടെ മൂന്ന് സീറ്റുകളിൽ വിജയിച്ചു.പത്തുവർഷത്തിന് ശേഷമാണ് എംഇഎസ് കല്ലടി കോളേജിൽ എസ്എഫ്ഐ യൂണിയൻ തിരിച്ചു പിടിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എസ്എഫ്ഐക്ക് വോട്ട് ചെയ്തു; മണ്ണാർക്കാട് എംഇഎസ് കോളജിലെ കെഎസ്‍യു യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement