കണ്ണൂരിൽ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

Last Updated:

വോട്ട് രേഖപ്പെടുത്തുന്നതിന് തൊട്ടുമുൻപ് തന്നെ ഇദ്ദേഹം കുഴഞ്ഞുവീണിരുന്നു

News18
News18
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ യുവാവ് പോളിങ് ബൂത്തിൽ കുഴഞ്ഞുവീണ് മരിച്ചു. മോറാഴ സ്വദേശി കെ.പി സുധീഷ് (48) ആണ് മരിച്ചത്. മോറാഴ സൗത്ത് എൽ.പി സ്‌കൂളിലെ ബൂത്തിലാണ് സംഭവം.
സുധീഷ് വോട്ട് ചെയ്യാനായി എത്തിയപ്പോൾ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന സുധീഷിനെ അധികൃതർ ഇടപെട്ട് ക്യൂവിൽ നിന്ന് ഒഴിവാക്കി ബൂത്തിനകത്തേക്ക് കടത്തിവിട്ടു. എന്നാൽ, വോട്ട് രേഖപ്പെടുത്തുന്നതിന് തൊട്ടുമുൻപ് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും സുധീഷിൻ്റെ ജീവൻ രക്ഷിക്കാനായില്ല. ലോട്ടറി വിൽപന തൊഴിലാളിയായിരുന്നു അദ്ദേഹം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു
Next Article
advertisement
ഉറങ്ങിക്കിടന്ന മാതാപിതാക്കള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന് 23 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
ഉറങ്ങിക്കിടന്ന മാതാപിതാക്കള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന് 23 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
  • ഉത്തര്‍പ്രദേശിലെ അമ്രോഹയില്‍ 23 ദിവസം പ്രായമുള്ള കുഞ്ഞ് ഞെരിഞ്ഞമര്‍ന്ന് മരിച്ചു.

  • കുഞ്ഞുങ്ങള്‍ക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെടാനുള്ള സാധ്യത തണുപ്പുകാലത്ത് കൂടുതലാണ്.

  • നവജാത ശിശുക്കളെ ഉറക്കുമ്പോള്‍ മാതാപിതാക്കള്‍ അതീവ ജാഗ്രത പാലിക്കണം.

View All
advertisement