സാമ്പത്തിക സംവരണം: കേന്ദ്രനീക്കത്തെ എതിർത്ത് വിഎസ്
Last Updated:
തിരുവനന്തപുരം: മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്താനുളള കേന്ദ്രനീക്കത്തെ എതിർത്ത് വി എസ് അച്യുതാനന്ദൻ. സംവരണം എന്ന ആശയത്തിന്‍റെ സത്ത ചോർത്തിക്കളയുന്ന തീരുമാനമാണ് കേന്ദ്രം കൈക്കൊണ്ടിട്ടുള്ളതെന്നും
വി എസ് കുറ്റപ്പെടുത്തുന്നു. സാമ്പത്തിക സംവരണത്തിൽ കുടുതൽ ചർച്ച വേണമെന്നും വി എസ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേന്ദ്രസർക്കാർ കൊണ്ടുവന്ന സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വി എസ് അച്യുതാനന്ദൻ ഇതിനെതിരെ രംഗത്തെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 08, 2019 12:21 PM IST