'തൃത്താലയുടെ ജനവിധി വിനയ പുരസ്സരം അംഗീകരിക്കുന്നു'; പുതിയ കേരള സർക്കാരിന് ആശംസകൾ നേർന്ന് വി ടി ബൽറാം

എൽഡിഎഫ് ശക്തികേന്ദ്രങ്ങളായ നാഗലശ്ശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകൾ മാത്രമാണ് ഇനി എണ്ണാനുള്ളത്.

വി ടി ബൽറാം, എം ബി രാജേഷ്

വി ടി ബൽറാം, എം ബി രാജേഷ്

 • Share this:
  പാലക്കാട്: തൃത്താലയിൽ പരാജയം അംഗീകരിച്ച് സിറ്റിങ് എംഎൽഎ വി ടി ബൽറാം. എൽഡിഎഫ് ശക്തികേന്ദ്രങ്ങളായ നാഗലശ്ശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകൾ മാത്രം ഇനി എണ്ണാനുള്ളപ്പോൾ മൂവായിരത്തിലധികം വോട്ടുകൾക്ക് എം ബി രാജേഷ് ലീഡ് ചെയ്യുകയാണ്. ഇതോടെയാണ് ജനവിധി അംഗീകരിക്കുന്നുവെന്ന് ഫേസ്ബുക്കിൽ പ്രഖ്യാപിച്ച് വി ടി ബൽറാം രംഗത്തെത്തിയത്. ആദ്യം മുതൽ ലീഡ് നില മാറി മറിയുന്ന കാഴ്ചയാണ് തൃത്താലയിൽ കണ്ടത്. നേരിയ ഭൂരിപക്ഷത്തിൽ ഏറെ നേരം ബൽറാം മുന്നിൽ നിൽക്കുകയായിരുന്നു. എന്നാൽ അവസാന റൗണ്ടുകളിലേക്ക് കടന്നപ്പോൾ എം ബി രാജേഷ് ലീഡ് തിരികെ പിടിക്കുകയായിരുന്നു.  എം ബി രാജേഷും ബൽറാമും തമ്മിൽ കടുത്ത മത്സരമാണ് തൃത്താലയിൽ നടന്നത്. 2011ൽ സിപിഎം സ്ഥാനാര്‍ഥി പി മമ്മിക്കുട്ടിയെ പരാജയപ്പെടുത്തി വിജയിച്ച വി ടി ബൽറാം, 2016ൽ ഇടതു സ്ഥാനാര്‍ഥി സുബൈദ ഇസഹാക്കിനെതിരെയും വിജയം ആവര്‍ത്തിക്കുകയായിരുന്നു. എന്നാൽ ഇതിനു മുൻപ് 1965, 1967, 1991, 1996, 2001 എന്നീ വര്‍ഷങ്ങളിൽ വിജയിച്ചത് സിപിഎം ആയിരുന്നു.

  പാലക്കാട് എല്ലാ സീറ്റിലും ഇടതുമുന്നണി മുന്നിട്ടുനിൽക്കുകയാണ്.
  Published by:Rajesh V
  First published:
  )}