വാളയാര്‍ കേസില്‍ പൊലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റി; ജുഡീഷ്യൽ കമ്മീഷന് മുന്നിൽ മാതാപിതാക്കളുടെ മൊഴി

മുൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജലജ മാധവനിൽ നിന്നും ജുഡീഷ്യൽ കമ്മീഷൻ മൊഴിയെടുത്തു

News18 Malayalam | news18
Updated: February 15, 2020, 2:08 PM IST
വാളയാര്‍ കേസില്‍ പൊലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റി; ജുഡീഷ്യൽ കമ്മീഷന് മുന്നിൽ മാതാപിതാക്കളുടെ മൊഴി
walayar
  • News18
  • Last Updated: February 15, 2020, 2:08 PM IST IST
  • Share this:
പാലക്കാട്: വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തിൽ പൊലീസിനെതിരെ മാതാപിതാക്കളുടെ മൊഴി. അന്വേഷണത്തിൽ പൊലീസിന് ഗുരുതരമായ വീഴ്ച്ച പറ്റിയെന്നാണ് മാതാപിതാക്കൾ ജുഡീഷ്യൽ കമ്മീഷൻ പി കെ ഹനീഫയ്ക്ക് നല്‍കിയ മൊഴി.

ആദ്യത്തെ പെണ്‍കുട്ടി മരിച്ചപ്പോള്‍ കേസ് അന്വേഷിക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയതാണ് രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണത്തിനും കാരണമായതെന്ന് മാതാപിതാക്കള്‍ കമ്മീഷനോട് പറഞ്ഞു. കേസ് കോടതിയില്‍ വാദിക്കുന്നതില്‍ പ്രോസിക്യൂഷനും വീഴ്ച പറ്റിയതായി മാതാപിതാക്കള്‍ ആരോപിച്ചു.

കേസില്‍ ഇടക്കാലത്ത് ഹാജരായ മുന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവനില്‍ നിന്നും കമ്മീഷന്‍ മൊഴിയെടുത്തു. കേസുമായി ബന്ധപ്പെട്ട് മറ്റ് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ലതാ ജയരാജില്‍ നിന്നും കമ്മീഷന്‍ നേരത്തേ മൊഴിയെടുത്തിരുന്നു. കമ്മീഷന്റെ കാലാവധി രണ്ടു മാസത്തേക്ക് കൂടി  സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 15, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍