പ്രധാനമന്ത്രിയുടെ പുരസ്ക്കാര ചുരുക്കപട്ടികയിൽ വയനാട് കളക്ടർ ഡോ.അദീല അബ്ദുള്ളയും; പട്ടികയിൽ ദക്ഷിണേന്ത്യയില്‍ നിന്ന് അഞ്ച് കളക്ടര്‍മാര്‍

Last Updated:

കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ അദീല 2019 നവംബറിലാണ് വയനാട് ജില്ല കളക്ടറായി ചുമതലയേറ്റത്

വയനാട്: രാജ്യത്തെ പിന്നാക്ക ജില്ലകളിലൊന്നായ വയനാട്ടിലെ പൊതുവികസന ആരോഗ്യ പ്രതിരോധ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നടത്തിയ മുൻക്കൈ പ്രവർത്തനങ്ങളാണ് പട്ടികയിൽ ഇടപിടിക്കാൻ ഇടയാക്കിയത്. പ്രവര്‍ത്തന മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാര ചുരുക്കപ്പട്ടികയിലാണ് വയനാട് കളക്ടര്‍ ഡോക്ടർ അദീല അബ്ദുല്ലയും സ്ഥാനം പിടിച്ചത്.
12 കളക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ചുരുക്കപ്പട്ടികയിലാണ് അദീല അബ്ദുല്ല ഇടംപിടിച്ചത്. ഇവര്‍ ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള അഞ്ച് കളക്ടര്‍മാര്‍ പട്ടികയിലുണ്ട്. മുന്‍ഗണനാ മേഖലയിലെ സമഗ്ര വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരത്തിനുള്ള പട്ടിക തയാറാക്കുന്നത്. പുരസ്‌കാര ജേതാവിനെ കണ്ടെത്താനുള്ള രണ്ടാംഘട്ട മൂല്യനിര്‍ണയം സെപ്റ്റംബര്‍ 11ന് നടക്കും.
പ്രവര്‍ത്തന നേട്ടങ്ങളെ കുറിച്ച് കളക്ടര്‍മാര്‍ 15 മിനുട്ട് നീണ്ടുനില്‍ക്കുന്ന പവര്‍ പോയിന്റ് അവതരണം ഈ ഘട്ടത്തില്‍ നടത്തേണ്ടതുണ്ട്. 34കാരിയായ അദീല അബ്ദുല്ല 2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ അദീല 2019 നവംബറിലാണ് വയനാട് ജില്ല കളക്ടറായി ചുമതലയേറ്റത്. കൊറോണ വൈറസ് വ്യാപനം തുടങ്ങിയ കാലഘട്ടത്തിൽ വയനാട് വലിയ വെല്ലുവിളിയായിരുന്നു നേരിട്ടിരുന്നത്.
advertisement
കർണാടക തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല ആയതിനാൽ മുത്തങ്ങ വഴി കൂടുതൽ മലയാളികൾ കടന്നുപോകുന്നത് രോഗവ്യാപനത്തിന് കാരണമാകും എന്ന് തിരിച്ചറിഞ്ഞ കളക്ടറുടെ നേതൃത്വത്തിൽ ഇതിൽ വ്യത്യസ്തമായ പ്രതിരോധ നടപടികളാണ് സ്വീകരിച്ചത്. ആദിവാസികൾ തിങ്ങിപ്പാർക്കുന്ന ജില്ല ആയതിനാലും മുൻഗണനാ വിഷയങ്ങളിൽ പ്രാധാന്യം നൽകിയുള്ള വികസന ക്ഷേമ പ്രവർത്തനങ്ങൾക്കാണ് കളക്ടർ നേതൃത്വം കൊടുക്കുന്നത്.
വയനാട്ടിൽ ജില്ലാ കളക്ടറായി ഒരു വർഷം പോലും പൂർത്തിയാവുന്നതിനു മുമ്പേ ജനപ്രീതിയാർജിച്ച ഒട്ടനവധി പ്രവർത്തനങ്ങൾക്ക് വയനാട് കളക്ടർ ഡോക്ടർ അദീല അബ്ദുള്ള നേതൃത്വം നൽകിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രധാനമന്ത്രിയുടെ പുരസ്ക്കാര ചുരുക്കപട്ടികയിൽ വയനാട് കളക്ടർ ഡോ.അദീല അബ്ദുള്ളയും; പട്ടികയിൽ ദക്ഷിണേന്ത്യയില്‍ നിന്ന് അഞ്ച് കളക്ടര്‍മാര്‍
Next Article
advertisement
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
  • സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 92,320 രൂപയായിരുന്നിടത്ത് ഇന്നത്തെ വില 91,720 രൂപയാണ്.

  • സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 1600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • സ്വർണവിലയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ വർഷങ്ങളായുള്ള ട്രെൻഡ് പരിശോധിച്ചാലത്തെ ഏറ്റവും വലിയ ഇടിവ്.

View All
advertisement