ഉദ്യോഗസ്ഥന്റെ സഹായത്തോടെ അധ്യാപികയുടെ യാത്ര എക്സൈസ് വാഹനത്തിൽ; കൽപറ്റ DySP അന്വേഷിക്കും
- Published by:Rajesh V
- news18-malayalam
Last Updated:
Corona Lockdown Violation | അധ്യാപികക്കെതിരെ കേസെടുക്കും; അതിർത്തി കടത്തി വിടാൻ സഹായിച്ച എക്സൈസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കും
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് അധ്യാപികയെ സർക്കാർ വാഹനത്തിൽ കർണാടകത്തിലെത്തിച്ച സംഭവം കൽപറ്റ ഡിവൈഎസ്പി എം ഡി ജേക്കബ് അന്വേഷിക്കും. ഒരാഴ്ച മുൻപ് നടന്ന സംഭവത്തെ സംഭവിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. അധ്യാപികക്കെതിരെ കേസെടുക്കുമെന്ന് വയനാട് ജില്ലാ ഭരണകൂടം അറിയിച്ചു. അതിർത്തി കടത്തി വിടാൻ സഹായിച്ച എക്സൈസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കും.
ഇതിനിടെ, അധ്യാപികയെ അതിർത്തി കടത്താൻ കുന്ദമംഗലം എക്സൈസ് വാഹനവും ഉപയോഗിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രാമനാട്ടുകരയിൽ നിന്ന് താമരശ്ശേരി വരെ ഈ വാഹനത്തിലാണ് അധ്യാപിക യാത്ര ചെയ്തത്. ഈ വാഹനത്തിൽ എക്സൈസ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ലോക്ക്ഡൗൺ തുടങ്ങിയ ശേഷം നാട്ടിലേക്ക് തിരിച്ച ഒരു ഉദ്യോഗസ്ഥനും വാഹനത്തിലുണ്ടായിരുന്നതായാണ് വിവരം.
BEST PERFORMING STORIES:സ്പ്രിങ്ക്ളർ ശേഖരിക്കുന്ന ഡാറ്റ ചോരില്ല; ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം [NEWS]നിയന്ത്രണങ്ങൾ ലംഘിച്ച് അധ്യാപിക സർക്കാർ വാഹനത്തിൽ അതിർത്തി കടന്ന് ഡൽഹിയിലേക്ക്; സഹായിച്ചത് ഉന്നത ഉദ്യോഗസ്ഥർ [NEWS]ലുലു ഗ്രൂപ്പിന്റെ 20 % ഓഹരികൾ അബുദാബി രാജകുടുംബാംഗത്തിന്; ഇടപാട് 7600 കോടിയോളം രൂപയുടെ [NEWS]
തിരുവനന്തപുരത്തെ ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ അടുത്ത സുഹൃത്തായ അധ്യാപികയെ സർക്കാർ വാഹനത്തിൽ അതിർത്തി കടത്തിയത് വിവാദമായിരുന്നു. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയെയാണ് അതിർത്തികടക്കാൻ സർക്കാർ ഉദ്യോഗസ്ഥർതന്നെ സഹായിച്ചത്.
advertisement
ഡൽഹിയിലേക്കാണ് അധ്യാപിക യാത്ര ചെയ്യുന്നതെന്നാണ് വിവരം. തിരുവനന്തപുരം മുതൽതന്നെ അധ്യാപിക സർക്കാർ വാഹനത്തിലാണു വന്നതെന്നും സൂചനയുണ്ട്. തിരുവനന്തപുരത്തുനിന്ന് കർണാടകയിലേക്ക് യാത്രചെയ്യാൻ പൊലീസിന്റെ യാത്രാപാസ് അധ്യാപികയ്ക്കുണ്ടായിരുന്നു. ഇത്തരമൊരു പാസ് നൽകാൻ പൊലീസിന് അധികാരമില്ലെന്നാണ് വയനാട് കളക്ടർ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 23, 2020 11:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉദ്യോഗസ്ഥന്റെ സഹായത്തോടെ അധ്യാപികയുടെ യാത്ര എക്സൈസ് വാഹനത്തിൽ; കൽപറ്റ DySP അന്വേഷിക്കും