Wayanad Landslide |ആറുദിവസം ദുരന്തഭൂമിയിൽ അലഞ്ഞ ലിയോ ;ഒടുവിൽ അമ്മയെ കണ്ടപ്പോൾ
- Published by:Sarika N
- news18-malayalam
Last Updated:
ആ അമ്മയുടെ അരികിൽ എത്തിയപ്പോൾ കൊച്ചുകുട്ടിയെ പോലെ അവൻ കരഞ്ഞു
വയനാട് : വയനാട് ഉരുള്‍പൊട്ടല്‍, ഒരു രാവ് ഇരുട്ടി വെളുത്തപ്പോൾ ഒരു പ്രദേശത്തെ തന്നെ തുടച്ച് നീക്കിയ ദുരന്തം. ദുരന്തത്തിന്റെ ബാക്കിപത്രമായി കുറച്ചധികം മിണ്ടാപ്രാണികളും . ആരുടെയൊക്കെയോ പൊന്നോമനകൾ ആയിരുന്നവ അവരും തിരയുകയാണ് തങ്ങളുടെ പ്രിയപെട്ടവരെ. ദുരന്തമുഖത്തെ സജീവ സാന്നിധ്യമായിരുന്നു ലിയോ എന്ന നായ. അവൻ എപ്പോഴും ആരെയോ തിരയുന്നത് കാണാം ഒടുവിൽ അവന്റെ തിരച്ചിലും ഫലം കണ്ടു. രാവും പകലും ദുരന്ത ഭൂമിയിലൂടെ അവൻ തിരിഞ്ഞു നടന്നു ഒട്ടിയ വയറിന്റെ വേദന അവൻ അറിഞ്ഞതേയില്ല ഇത്രകാലം തന്നെ വളർത്തിയ പ്രിയപ്പെട്ടവരെ തിരയുകയായിരുന്നു ആ മിണ്ടാപ്രാണി.ഒടുവിൽ ആറാം നാൾ അവന്റെ അലച്ചിൽ ലക്ഷ്യം കണ്ടു.
Emotional Reunion !! After 6 Days Of Searching For His Owner. ❤️#WayanadLandslide pic.twitter.com/VC7d82yuEz
— St . Sinner. (@retheeshraj10) August 4, 2024
ദുരന്തത്തിനുശേഷം ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് ആദ്യമായി ചൂരൽമലയിലേക്ക് വന്ന തന്റെ പ്രിയപ്പെട്ടവരെ അവൻ അകലെ കണ്ടു ആൾക്കൂട്ടത്തിനിടയിൽ നിന്ന് അവർക്ക് അരികിലേക്ക് കുതിച്ചെത്തി ആ അമ്മയുടെ അരികിൽ എത്തിയപ്പോൾ കൊച്ചുകുട്ടിയെ പോലെ അവൻ കരഞ്ഞു. ഉയർന്ന് നെഞ്ചിൽ ചാഞ്ഞു പിന്നെ മുഖത്ത് നക്കി കരച്ചിൽ അടക്കാൻ ആകാതെ ആ അമ്മയും ഒരു മുത്തം നൽകി അവനെ മാറോട് ചേർത്തു . ബിസ്ക്കറ്റും വെള്ളവും നൽകി ആ സ്നേഹം സാക്ഷികളായവരുടെ കണ്ണും നിറഞ്ഞു.
advertisement
അട്ടമലയിൽ താമസിക്കുന്ന ഉമ ബാലകൃഷ്ണനും കുടുംബവും ദുരന്തം ഉണ്ടായ രാത്രിയിൽ ഓടി രക്ഷപ്പെട്ടതാണ് .കോരിച്ചൊരിയുന്ന മഴയത്ത് കൂരിരുട്ടത്തേക്ക് ഇറങ്ങുമ്പോൾ ലിയോയെ അവർ ഉപേക്ഷിച്ചില്ല ചേർത്തുപിടിച്ച് ചൂരൽമല വരെ ഓടി വാഹനത്തിൽ കയറാൻ നേരം അവനെ ടൗണിൽ ഇറക്കി വിടേണ്ടിവന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Wayanad,Kerala
First Published :
August 05, 2024 12:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Wayanad Landslide |ആറുദിവസം ദുരന്തഭൂമിയിൽ അലഞ്ഞ ലിയോ ;ഒടുവിൽ അമ്മയെ കണ്ടപ്പോൾ


