കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ മകന്‍ സൗരഭ് ശാന്തിഗിരി ആശ്രമത്തിൽ വിവാഹിതനായി
- Published by:Rajesh V
- news18-malayalam
Last Updated:
ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പിയുടെയും സ്മിതാ സുധാകരന്റെയും മകന്‍ സൗരഭ് സുധാകരന്‍ പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ച് വിവാഹിതനായി. കണ്ണൂര്‍ പോസ്റ്റ് ഓഫീസ് റോഡില്‍ പ്രേംവില്ലയില്‍ പി എന്‍ സജീവിന്റെയും എന്‍ എന്‍ ജിന്‍ഷയുടെയും മകള്‍ ഡോ. ശ്രേയാ സജീവാണ് വധു. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍.
രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക. ആത്മീയ രംഗത്തെ പ്രമുഖര്‍ വിവാഹ ചടങ്ങിൽ പങ്കെടുത്തു. സൗരഭ് സുധാകരന്‍ ന്യൂഡല്‍ഹി പ്രീത് വിഹാറിലുള്ള എന്‍എബിഎച്ച് അക്രെഡിറ്റേഷന്‍ കോഡിനേറ്ററും ശ്രേയാ സജീവ് ഒറ്റപ്പാലം പി കെ ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറുമാണ്. വിവാഹസത്കാരം കണ്ണൂരില്‍ നടക്കും.
എം പിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരന്‍, അടൂര്‍ പ്രകാശ്, ബെന്നി ബെഹനാന്‍, ആന്റോ ആന്റണി, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മറ്റ് കോണ്‍ഗ്രസ് നേതാക്കളായ പി ജെ കുര്യന്‍, വി എം സുധീരന്‍, എം എം ഹസന്‍, ദീപാ ദാസ് മുന്‍ഷി, മുന്‍ മന്ത്രിമാരായ കെ സി ജോസഫ്, വി എസ് ശിവകുമാര്‍, ഷിബു ബേബിജോണ്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം എല്‍ എമാരായ പി സി വിഷ്ണുനാഥ്, എം വിന്‍സെന്റ്, ചാണ്ടി ഉമ്മന്‍ തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ ഒട്ടേറെപ്പേര്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
August 26, 2024 7:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ മകന്‍ സൗരഭ് ശാന്തിഗിരി ആശ്രമത്തിൽ വിവാഹിതനായി