AA Rahim| കേരളത്തിൽ നിന്ന് പാർലമെന്റംഗമാകുന്ന രണ്ടാമത്തെ 'എ എ റഹീം'; കേന്ദ്രമന്ത്രിയായിരുന്ന റഹീമിനെ അറിയാമോ?

Last Updated:

ഡിവൈഎഫ്ഐ നേതാവായി എ എ റഹീം ശ്രദ്ധ നേടുന്നതിന് മുൻപ് കേരളത്തിൽ ഏറെ ശ്രദ്ധേയനായ മറ്റൊരു എ എ റഹീം ഉണ്ടായിരുന്നു. മുൻ കേന്ദ്രമന്ത്രി, മേഘാലയയുടെ ഗവർണർ, കേരള നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച കോൺഗ്രസ് നേതാവായിരുന്നു അബൂബക്കർ അബ്ദുൽ റഹീം എന്ന എഎ റഹീം.

എ എ റഹീം
എ എ റഹീം
തിരുവനന്തപുരം: ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് യുവ നേതാവും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റുമായ എ എ റഹീമിനെ (AA Rahim) മത്സരിപ്പിക്കാൻ സിപിഎം തീരുമാനിച്ചു. എസ്എഫ്ഐയിലൂടെ വളർന്ന റഹീം 2011ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച എറ്റവും പ്രായംകുറഞ്ഞ സ്ഥാനാർഥിയായിരുന്നു. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്രക്കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാപ്രസിഡന്റ്‌, കേരളാസർവകലാശാല സിൻഡിക്കേറ്റംഗം, സർവകലാശാലാ യൂണിയൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്, നിലവിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
എന്നാൽ ഡിവൈഎഫ്ഐ നേതാവായി എ എ റഹീം ശ്രദ്ധ നേടുന്നതിന് മുൻപ് കേരളത്തിൽ ഏറെ ശ്രദ്ധേയനായ മറ്റൊരു എ എ റഹീം ഉണ്ടായിരുന്നു. മുൻ കേന്ദ്രമന്ത്രി, മേഘാലയയുടെ ഗവർണർ, കേരള നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച കോൺഗ്രസ് നേതാവായിരുന്നു അബൂബക്കർ അബ്ദുൽ റഹീം എന്ന എഎ റഹീം. ഒന്ന്, രണ്ട്, നാല്, അഞ്ച് എന്നീ കേരള നിയമസഭകളിലും, ഏഴാം ലോക്സഭയിലും അംഗമായിരുന്ന ഇദ്ദേഹം 1955 മുതൽ 1956 വരെ തിരുക്കൊച്ചി നിയമസഭയിലെ കൃഷി, ആരോഗ്യം, വ്യവസായം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയും ആയിരുന്നു. 1982-84 വരെ കേന്ദ്രമന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയുമായിരുന്നു.
advertisement
1954 മുതൽ 1956 വരെ തിരു-ക്കൊച്ചി നിയമസഭാംഗമായിരുന്ന എ.എ. റഹീം ഒന്നും രണ്ടും കേരളാ നിയമസഭകളിൽ കൊല്ലം നിയോജകമണ്ഡലത്തിൽ നിന്നും, നാലും അഞ്ചും നിയമസഭകളിൽ കുണ്ടറ നിയോജകമണ്ഡലത്തിൽ നിന്നുമാണ് കേരളനിയമസഭയിലേക്കെത്തിയത്. ചിറയീൻകീഴ് ലോക്സഭാ മണ്ഡലത്തേയാണ് ഏഴാം ലോക്‌സഭയിൽ ഇദ്ദേഹം പ്രതിനിധീകരിച്ചത്. 1979 മുതൽ 1981 വരെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ, 1972 മുതൽ 1973 വരെ എസ്റ്റിമേറ്റ് കമ്മിറ്റി ചെയർമാൻ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
advertisement
നിയമസഭയിൽ കോൺഗ്രസ് പാർട്ടിയുടെ ഉപനേതാവ്, എഐസിസി അംഗം, കൊച്ചിൻ സർവകലാശാല സെനറ്റംഗം, കേന്ദ്ര സംസ്ഥാന വഖഫ് ബോർഡിലെ അംഗം, കെപിസിസി. വൈസ് പ്രസിഡന്റ്, ടികെഎം കോളേജ് ഡയറക്ടർ ബോർഡ് ചെയർമാൻ, എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. പ്രഭാതം ദിനപത്രത്തിന്റെ മുഖ്യ എഡിറ്ററുമായിരുന്നു. കൊല്ലം കല്ലുംതാഴത്ത് സ്ഥിതിചെയ്യുന്ന ഫാത്തിമ കോളേജ് ഓഫ് ഫാർമസി സ്ഥാപകനുമാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
AA Rahim| കേരളത്തിൽ നിന്ന് പാർലമെന്റംഗമാകുന്ന രണ്ടാമത്തെ 'എ എ റഹീം'; കേന്ദ്രമന്ത്രിയായിരുന്ന റഹീമിനെ അറിയാമോ?
Next Article
advertisement
നിലമ്പൂർ വന മേഖലയോട് ചേർന്നുള്ള പുഴയിൽ സ്വർണ ഖനനം നടത്തിയ 7 പേർ പിടിയിൽ
നിലമ്പൂർ വന മേഖലയോട് ചേർന്നുള്ള പുഴയിൽ സ്വർണ ഖനനം നടത്തിയ 7 പേർ പിടിയിൽ
  • നിലമ്പൂർ വനമേഖലയോട് ചേർന്ന പുഴയിൽ സ്വർണ ഖനനം നടത്തിയ ഏഴ് പേർ വനം വകുപ്പ് പിടികൂടി

  • ഡിഎഫ്ഒയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്

  • മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ച് മണൽ ഊറ്റി സ്വർണം അരിച്ചെടുത്തതിനും വനത്തിൽ അതിക്രമിച്ച് കയറിയതിനും കേസ്

View All
advertisement