Vijayakumar Menon | കലയുടെ ആസ്വാദനം സാധാരണക്കാരിലെത്തിച്ച വിജയകുമാർ മേനോൻ

Last Updated:

വിദേശ ഭാഷകളിൽ നിന്ന് നിരവധി നാടകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. നിരവധി കലാസ്ഥാപനങ്ങളിൽ ഇദ്ദേഹം അധ്യാപകനായിരുന്നു

വിജയകുമാർ മേനോൻ
വിജയകുമാർ മേനോൻ
വിജയകുമാർ മേനോന്റെ (Vijayakumar Menon) നിര്യാണത്തിൽ കേരളത്തിന് നഷ്‌ടമായത്‌ കലാചരിത്ര, നിരൂപണമേഖലയിലെ കുലപതിയെ. കലയെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങളുടെ രചയിതാവാണ് അദ്ദേഹം. 'ആധുനിക കലാദർശനം; രവിവർമ പഠനം', 'ഭാരതീയ ചിത്രകല- ഇരുപതാം നൂറ്റണ്ടിൽ' 'ഭാരതീയ ലാവണ്യ ദർശനവും കലാ പാരസ്പര്യവും' എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. വിദേശ ഭാഷകളിൽ നിന്ന് നിരവധി നാടകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. നിരവധി കലാസ്ഥാപനങ്ങളിൽ ഇദ്ദേഹം അധ്യാപകനായിരുന്നു.
കിഡ്നി സംബന്ധിയായ അസുഖത്തിന് ചികിത്സ തേടുന്നതിനിടെയായിരുന്നു അന്ത്യം.
'എ ബ്രീഫ് സർവേ ഓഫ് ദി ആർട്ട് സീനാരിയോ ഓഫ് കേരള', 'രാജാ രവിവർമ്മ ക്ലാസിക്സ്', 'കാനായി കുഞ്ഞിരാമൻ', 'ഓതെന്റിക്കേറ്റിങ് ഒബ്ജെക്ടിവിറ്റി' എന്നിവയും അദ്ദേഹം രചിച്ചു. യൂജിൻ അയോനെസ്‌കോയുടെ 'ദി ചെയേഴ്‌സ്', ഫെഡറിക്കോ ഗാർസിയ ലോർക്കയുടെ 'ബ്ലഡ് വെഡ്ഡിംഗ്', ജീൻ ജെനെറ്റിന്റെ 'ദ മെയ്ഡ്സ്' തുടങ്ങിയ സാഹിത്യ മാസ്റ്റർപീസുകൾ അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി അവാർഡ്, ലളിതകലാ അക്കാദമി അവാർഡ്, കേസരി അവാർഡ്, ജി എൻ പിള്ള എൻഡോവ്മെന്റ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ ഫെലോഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ചില വിവാദങ്ങളെത്തുടർന്ന് അദ്ദേഹം അത് തിരികെ നൽകി.
advertisement
ആനന്ദ കുമാരസ്വാമിയെപ്പോലുള്ള ഇതിഹാസങ്ങൾക്ക് ശേഷം ഇന്ത്യൻ കലയെ സമർപ്പണത്തോടെ പഠിച്ച ചുരുക്കം ചിലരിൽ ഒരാളായിരുന്നു മേനോൻ എന്ന് പ്രശസ്ത കവി കെ.ജി. ശങ്കരപ്പിള്ള അനുസ്മരിച്ചു. ലളിതവും എന്നാൽ പാണ്ഡിത്യമുള്ളതുമായ ശൈലിയിൽ തന്റെ കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. മേനോൻ കലയും സാഹിത്യവും തമ്മിലുള്ള ബന്ധം അന്വേഷിച്ചു.
അവിവാഹിതനായ വിജയകുമാർ മേനോൻ വടക്കാഞ്ചേരിക്കടുത്തുള്ള ജ്ഞാനാശ്രമത്തിലാണ് താമസിച്ചിരുന്നത്.
Summary: Kerala's art and culture scenes are shocked by the loss of art critic Vijayakumar Menon. He was a prominent art critic who treated his themes seriously and authentically. Additionally, he is credited with translating a few significant classic plays into Malayalam. Menon was a renowned author as well
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Vijayakumar Menon | കലയുടെ ആസ്വാദനം സാധാരണക്കാരിലെത്തിച്ച വിജയകുമാർ മേനോൻ
Next Article
advertisement
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
  • ഗുരുവായൂർ നഗരസഭയിലെ രണ്ട് ലീഗ് കൗൺസിലർമാർ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചതായി പരാതി ലഭിച്ചു

  • അള്ളാഹുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ അയോഗ്യരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

  • അന്തിമ തീരുമാനം വരുന്നത് വരെ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടു

View All
advertisement