ഇന്റർഫേസ് /വാർത്ത /Kerala / Arrest | ഉറങ്ങിക്കിടന്ന ഭർത്താവിനെ തീകൊളുത്തി കൊല്ലാൻ ശ്രമം; ഭാര്യ അറസ്റ്റിൽ

Arrest | ഉറങ്ങിക്കിടന്ന ഭർത്താവിനെ തീകൊളുത്തി കൊല്ലാൻ ശ്രമം; ഭാര്യ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

സുബ്രഹ്മണ്യൻ ദിവസവും മദ്യപിച്ച് എത്തി വീട്ടിൽ വഴക്ക് ഉണ്ടാക്കുമായിരുന്നു. കൂടാതെ ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധവും ഉണ്ടായിരുന്നു

  • Share this:

പാലക്കാട്: ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ ഭാര്യ അറസ്റ്റിലായി (Arrest). എരുത്തേമ്പതി ആര്‍വിപി പൂതൂര്‍ ഓള്‍ഡ് കോളനിയില്‍ സുബ്രമണ്യനാണ് പൊളളലേറ്റ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തില്‍ സുബ്രഹ്മണ്യന്‍റെ ഭാര്യ ശശികലയെ പൊലീസ് (Kerala Police) അറസ്റ്റ് ചെയ്തു.

സുബ്രഹ്മണ്യൻ ദിവസവും മദ്യപിച്ച് എത്തി വീട്ടിൽ വഴക്ക് ഉണ്ടാക്കുമായിരുന്നു. കൂടാതെ ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധവും ഉണ്ടായിരുന്നു. ഇതേച്ചൊല്ലി വീട്ടിൽ കലഹം പതിവായിരുന്നു. സംഭവദിവസവും മദ്യപിച്ചെത്തിയ സുബ്രഹ്മണ്യൻ ഭാര്യയെയും മക്കളെയും മർദ്ദിച്ചു. ഇതിനു ശേഷം വരാന്തയില്‍ ഉറങ്ങിക്കിടന്ന സുബ്രമണ്യന്‍റെ ശരീരത്തിൽ തീ ആളിപ്പടരുകയായിരുന്നു. ഇയാളുടെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തി. തുടർന്ന് ഭാര്യയും അയൽക്കാരും ചേർന്ന് തീ അണയ്ക്കുകയും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. എന്നാൽ കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

പൊലീസിന് നൽകിയ മൊഴിയിലാണ് തന്നെ ആരോ തീകൊളുത്തിയതാണെന്ന് സുബ്രഹ്മണ്യൻ വെളിപ്പെടുത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ശശികല കുറ്റം സമ്മതിക്കുകയായിരുന്നു. മർദ്ദനവും മാനസികപീഡനവും സഹിക്കാനാകാത്തത് കൊണ്ടാണ് ഭർത്താവിനെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചതെന്നും ശശികല പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് ശശികലയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. അറുപത് ശതമാനത്തോളം പൊള്ളലേറ്റ സുബ്രഹ്മണ്യന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി യുവതി; ഇരുവരും അറസ്റ്റിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് പോയ യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പുത്തൂർ സ്വദേശിനിയായ യുവതിയാണ് അറസ്റ്റിലായത്. പുത്തൂർ മാറനാട് പകുതിപ്പാറ സ്വദേശി രാധിക (34) ആണ് പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്. ആലുവയിൽ സ്ഥിരതാമസമാക്കിയ കൊല്ലം മൈനാ4ഗപ്പള്ളി സ്വദേശി മണിലാലിന്(39) ഒപ്പമാണ് യുവത് നാടുവിട്ടത്.

Also Read- Drone | അത് ഡ്രോൺ ക്യാമറയല്ല; പ്രാവിന്‍റെ കാലിൽ ലൈറ്റ് കെട്ടി പറത്തിയ സംഘം കുടുങ്ങി

ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിവന്ന പൊലീസ് ആലുവയിൽ നിന്നാണ് മണിലാലിനെയും രാധികയെയും കസ്റ്റഡിയിലെടുത്തത്. വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ് മണിലാൽ ഏറെക്കാലമായി ഇയാൾ ഭാര്യയുമായി അകന്നുകഴിയുകയാണ്. ഇതിനിടെയാണ് രാധികയുമായി അടുപ്പത്തിലായതും ഇരുവരും ചേർന്ന് നാടുവിട്ടത്. രാധികയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ബാല നീതി വകുപ്പ് പ്രകാരമാണ് രാധികയുടെയും മണിലാലിന്‍റെയും പേരിൽ പൊലീസ് കേസെടുത്തത്. ഇരുവരെയും കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഐഎസ്എഎച്ച്ഒ ബി സുഭാഷ് കുമാർ, എസ് ഐ ടി ജെ ജയേഷ്, ക്രൈം എസ് ഐ ഭാസി, സ്പെഷ്യൽ ബ്രാഞ്ച് എ എസ് ഐ ഒ പി മധു, എസ് സി പി ഒ മാരായ ഗോപകുമാർ, സജു എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് ആലുവയിലെത്തി രാധികയെയും മണിലാലിനെയും പിടികൂടിയത്.

First published:

Tags: Crime news, Thirssur district, Thrissur news