മലപ്പുറത്ത് കാട്ടാന കിണറ്റില്‍ വീണു; കര കയറ്റാന്‍ ശ്രമം തുടരുന്നു
- Published by:ASHLI
- news18-malayalam
Last Updated:
25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന വീണത്. പുലര്‍ച്ചെയോടെയാണ് സംഭവം. ആനയെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
മലപ്പുറത്ത് കാട്ടാന കിണറ്റിൽ വീണു. വെറ്റിലപ്പാറ ഓടക്കയത്ത് അട്ടറമാക്കൽ സണ്ണിയുടെ 25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന വീണത്. പുലര്‍ച്ചെയോടെയാണ് സംഭവം. ആനയെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ആനയെ കര കയറ്റാനുള്ള ശ്രമം തുടരുകയാണ്. അതേസമയം തൃശൂര്‍ അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം രാവിലെ ആറരയോടെ പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്. ആനയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ആന റസര്‍വ് വനത്തിലാണെന്നാണ് സൂചന.
അനുയോജ്യമായ സ്ഥലത്താണ് ആനയെങ്കിൽ ഉടൻ മയക്കുവെടി വയ്ക്കും. പുഴയുടെ സമീപത്താണ് ആനയെങ്കിൽ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റേണ്ടതായിട്ടുണ്ട്. വെടി പൊട്ടിച്ചും പടക്കം പൊട്ടിച്ചുമായിരിക്കും ആനയെ മാറ്റുക. മയക്കു വെടിയ്ക്കു ശേഷം മുറിവിന് കാട്ടിൽ തന്നെ ചികിൽസ തുടരും. ആനയെ കാട്ടിൽ തന്നെ വിടും. ഡോക്ടർ അരുൺ സഖറിയയുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
Jan 23, 2025 7:52 AM IST









