ഇടുക്കി പന്നിയാര്‍ എസ്റ്റേറ്റില്‍ വീണ്ടും കാട്ടാനയിറങ്ങി. അരിക്കൊമ്പന്‍ എന്ന് വിളിപ്പേരുള്ള കാട്ടാനയാണ് എസ്റ്റേറ്റിലിറങ്ങി റേഷന്‍ കട തകര്‍ത്തത്. പത്തു ദിവസത്തിനിടെ നാലാം തവണയാണ് ആന റേഷന്‍കട ആക്രമിക്കുന്നത്. റേഷൻ സാധനങ്ങൾ മറ്റൊരു മുറിയിലേയ്ക്കു മാറ്റിയിരുന്നതിനാൽ ഭക്ഷ്യ വസ്തുക്കൾ നഷ്ടപ്പെട്ടില്ല.
കഴിഞ്ഞ ദിവസം ഉണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍, ഫോറസ്ററ് വാച്ചർ കൊല്ലപ്പെട്ടിരുന്നു. റേഷന്‍ കട ആക്രമത്തിന് പിന്നാലെ ബി എൽ റാം സ്വദേശി കുന്നത്ത് ബെന്നിയുടെ വീടിന് നേരെയും അരിക്കൊമ്പന്‍റെ ആക്രമണം ഉണ്ടായി. ആക്രമണത്തില്‍ വീട് ഭാഗികമായി തകരുകയും ഉടമ ബെന്നിയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇയാളെ രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച പുലർച്ചെ അരിക്കൊമ്പൻ പന്നിയാർ എസ്റ്റേറ്റിലെ റേഷൻ കട തകർത്ത് രണ്ടു ചാക്ക് അരിയെടുത്തു തിന്നിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ പതിനൊന്ന് തവണയാണ് ആന കട തകർക്കുന്നത്.അരിക്കൊമ്പന് പുറമേ പത്തോളം ആനകള്‍ പ്രദേശത്ത് ഇറങ്ങിയിട്ടുള്ളതായി നാട്ടുകാർ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.