മൂന്നാറിൽ പടയപ്പ സീരിയൽ ഷൂട്ടിം​ഗ് സംഘത്തിന്റെ വാഹനം തകർത്തു

Last Updated:

വാഹനത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനാലാണ് ദുരന്തം ഒഴിവായത്

News18
News18
ഇടുക്കി: മൂന്നാറിൽ സീരിയൽ ഷൂട്ടിം​ഗ് വാഹനത്തിന് നേരെ കാട്ടാന പടയപ്പയുടെ ആക്രമണം. ഷൂട്ടിം​ഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനങ്ങൾക്കിടയിലേക്കാണ് പടയപ്പ പാഞ്ഞെത്തിയത്. ആനയുടെ പരാക്രമത്തിൽ രണ്ട് കാറുകൾക്കും ഒരു ബൈക്കിനും കേടുപാടുകൾ സംഭവിച്ചു. സൈലന്റ് വാലിയിൽ നടക്കുന്ന സീരിയൽ ഷൂട്ടം​ഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇരുപതിലധികം വാഹനങ്ങൾക്കിടയിലേക്കാണ് പടയപ്പ പാഞ്ഞെത്തിയത്.
സൈലന്റ് വാലി റോഡിൽ കുറ്റിയാർവാലിക്ക് സമീപത്ത് വച്ചായിരുന്നു സംഭവം. വാഹനത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനാലാണ് ദുരന്തം ഒഴിവായത്. സംഭവത്തെ തുടര്‍ന്ന് വനംവകുപ്പ് ആര്‍ആര്‍റ്റി ഡെപ്യൂട്ടി റേയിഞ്ചറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പടയപ്പയെ കാട്ടിലേക്ക് തുരത്തിയോടിച്ചു.
മൂന്നാറിലെ ജനവാസ മേഖലയിൽ ദിവസങ്ങൾക്ക് മുമ്പാണ് വീണ്ടും പടയപ്പയെത്തിയത്. ഗൂഡാർവിള എസ്റ്റേറ്റിലെത്തിയ പടയപ്പ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൂന്നാറിൽ പടയപ്പ സീരിയൽ ഷൂട്ടിം​ഗ് സംഘത്തിന്റെ വാഹനം തകർത്തു
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement