നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് ഭീഷണിയിൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുമോ? ആരോഗ്യ വിദഗ്ധരുടെ യോഗം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

  കോവിഡ് ഭീഷണിയിൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുമോ? ആരോഗ്യ വിദഗ്ധരുടെ യോഗം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

  രോഗവ്യാപനം ഇനിയും വർധിച്ചാൽ തെരഞ്ഞെടുപ്പ് മാറ്റി വെക്കാൻ ഉള്ള സാധ്യത തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ തള്ളിക്കളയുന്നില്ല

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  തിരുവനന്തപുരം: ഒക്ടോബറിൽ നടക്കേണ്ട തദ്ദേശ തെരഞ്ഞെടുപ്പിന് കോവിഡ് വെല്ലുവിളിയുണ്ടാക്കില്ലന്നായിരുന്നു വിലയിരുത്തൽ. പക്ഷേ സാഹചര്യങ്ങൾ മാറി, രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. രോഗവ്യാപനം ഇനിയും വർധിച്ചാൽ തെരഞ്ഞെടുപ്പ് മാറ്റി വെക്കാൻ ഉള്ള സാധ്യത തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ തള്ളിക്കളയുന്നില്ല. സാഹചര്യങ്ങൾ വിലയിരുത്താൻ ആരോഗ്യവിദഗ്ധരുടെ യോഗം തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു. അടുത്ത മാസം ആദ്യവാരം യോഗം ചേരും. തെരഞ്ഞെടുപ്പു നടന്നാൽ സ്വീകരിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങൾ സംബന്ധിച്ച ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം തേടും.

  കരട് വോട്ടർ പട്ടിക പുറത്തിറക്കി തെരഞ്ഞെടുപ്പ് പ്രാരംഭ ഒരുക്കങ്ങളുമായി കമ്മീഷൻ മുന്നോട്ടുപോവുകയായിരുന്നു . ഇതിനിടയിലാണ് സംസ്ഥാനത്ത് സമ്പർക്ക രോഗികളുടെ എണ്ണം കുതിച്ചുയർന്നത്. നിലവിലുള്ള സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. വോട്ടെടുപ്പ് ദിവസം ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് രോഗവ്യാപന ഭീതി ഉയർത്തുന്നു എന്നതാണ് സാഹചര്യം. സാമൂഹിക അകലം അടക്കമുള്ള കോവിഡ് പ്രോട്ടോകോൾ പാലിക്കുക മിക്കയിടത്തും വെല്ലുവിളിയാകും. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിൻ്റെയും അഭിപ്രായം തേടും.
  TRENDING:COVID 19 |കോവിഡ് വ്യാപനവും കാലാവസ്ഥയും തമ്മിൽ ബന്ധമുണ്ടോ? ഉണ്ടെന്ന് വിദഗ്ധർ[NEWS]Covid 19 Deaths| സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശി[NEWS]Tamannaah: ഗ്ലാമറസാകുന്നതിനെക്കുറിച്ചും കിടപ്പറ രംഗങ്ങളിൽ അഭിനയിക്കുന്നതിനെക്കുറിച്ചും മനസ് തുറന്ന് തമന്ന[PHOTOS]
  രാഷ്ട്രീയ പാർട്ടികളും ഇത്തവണ നേരിടാൻ പോകുന്നത് അസാധാരണ പ്രതിസന്ധിയാണ്. പതിവ് തെരഞ്ഞെടുപ്പ് പ്രചരണ രീതികൾ ഒന്നും ഇത്തവണ പറ്റില്ല. സോഷ്യൽ മീഡിയ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതാവും ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചരണം. ജൂലൈ മാസത്തോടെ കോ വിഡ് ഭീഷണി കുറയുമെന്നും തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിക്കാമെന്നു മായിരുന്നു രാഷ്ട്രീയപാർട്ടികളുടേയും വിലയിരുത്തൽ. പാർട്ടി യോഗങ്ങൾ പരമാവധി ഓൺലൈൻ വഴി ചേരുന്നതാണ് രാഷ്ട്രീയ പാർട്ടികൾ ഇപ്പോൾ പ്രാമുഖ്യം നൽകുന്നത്.
  Published by:user_49
  First published:
  )}