തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വിതരണത്തനായി ആപ്പ് തയാറാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും മൂന്നാഴ്ച കഴിഞ്ഞിട്ടും ആപ്പ് പുറത്തിറക്കാനാകാതെ വെബ്കോ. ആപ്പിന് 'ബെവ് ക്യൂ' എന്ന പേരിട്ടെന്നും ഗൂഗിളിന്റെ അനുമതിക്കായി കാത്തിരിക്കുന്നെന്നുമാണ് കഴിഞ്ഞ ദിവസം ആപ്പ് നിർമ്മാതാക്കളും വെബ്കോ പ്രതിനിധികളും വ്യക്തമാക്കിയിരുന്നത്. എന്നാൽ അപ്പ് എന്ന് നിലവിൽ വരുമെന്നോ മദ്യ വിതരണം എന്ന് തുടങ്ങുമെന്നോ ആർക്കും ഒരു ഉറപ്പും ഇല്ലാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്.
You may also like:സ്പ്രിങ്ക്ളറിനെ ഒഴിവാക്കി; കോവിഡ് ഡേറ്റ സി-ഡിറ്റ് കൈകാര്യം ചെയ്യുമെന്ന് സർക്കാർ [NEWS]"ആപ്പ് വന്നോ? ആപ്പ് എപ്പ വരും? കേരളം ചോദിക്കുന്നു [NEWS]ആരോഗ്യ പ്രവർത്തകരെന്ന വ്യാജേന സ്ത്രീകളെ വിട്ട് ഭാര്യയുടെ കാമുകന് വിഷം നൽകാൻ ശ്രമം; യുവാവ് അറസ്റ്റിൽ [NEWS]
ഉപയോക്താക്കൾക്ക് ആപ്പ് ഉപയോഗിക്കണമെങ്കിൽ അത് പ്ലേ സ്റ്റോറിലോ ആപ് സ്റ്റോറിലോ ലഭ്യമാക്കണം. പ്ലേ സ്റ്റോറിൽ ഒരു ആപ്പ് ഉൾപ്പെടുത്താൻ ഗൂഗിൾ സാധാരണയായി 24 മണിക്കൂർ മുതൽ 7 പ്രവർത്തി ദിവസം വരെയെടുക്കും. എന്നാൽ കോവിഡ് സാഹചര്യമായതിനാൽ നിലവിലെ സാഹചര്യത്തിൽ അത വൈകുമെന്നാണ് പറയപ്പെടുന്നത്. അതേസമയം സർക്കാരിന്റെ തന്നെ ഉടമസ്ഥതയിലുള്ളതാണ് ഈ ആപ്പ് എന്ന് ബോധ്യപ്പെടുത്തിയാൽ നടപടികൾ വേഗത്തിലാക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അടിയന്തിരസ്വഭാവം ചൂണ്ടിക്കാട്ടി ഇഥ്തരത്തിൽ എന്തെങ്കിലും വിശദീകരണം വെബ്കോയോ ആപ് നിർമ്മാതാക്കളോ ഗൂഗിളിന് നൽകിയിട്ടുണ്ടോയെന്നും വ്യക്തമല്ല.
അതേസമയം വെബ്കോയുടെ തന്നെ വെബ്സൈറ്റുമായി ബന്ധപ്പെട്ടോ പ്രത്യേക വെബ്സൈറ്റിലോ വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തിയിരുന്നെങ്കിൽ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലായിരുന്നെന്നും ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. വെബ്സൈറ്റിന് ആപിന്റെ അത്രയും സങ്കീർണതകൾ ഇല്ലെന്നും ഇവർ പറയുന്നു. ഗൂഗിളിന്റെയോ ആപ്പിളിന്റെയോ അനുമതിയും ആവശ്യമില്ല. മദ്യവിതരണം വൈകുന്നതിലൂടെ കോടികളുടെ വരുമാന നഷ്ടമാണ് ദിവസേന സർക്കാരിനുണ്ടാകുന്നതെന്നതും ഒരു യാഥാർഥ്യമാണ്.
ആപ് നിലവിൽ വരുമ്പോൾ ബാറുകളിലേക്കുള്ള ടോക്കണിന് 50 പൈസവീതം ആപ് നിർമ്മാതാക്കൾക്ക് നൽകണമെന്നും പറയപ്പെടുന്നു. നിലവിലെ കണക്കനുസരിച്ച് പത്ത് ലക്ഷത്തോളം പേരാണ് ദിവസേന മദ്യം വാങ്ങുന്നത്. ബാറിലും വെബ്കോയിലും വില വ്യത്യാസമില്ലാത്തതിനാൽ ഉപയോക്താക്കൾ രണ്ടും ഒരു പോലെ തെരഞ്ഞെടുത്തേക്കാം. ഈ സാഹചര്യത്തിൽ 10 ല്കഷം ടോക്കണുകളിലൂടെ ദിവസേന 5 ലക്ഷം രൂപയായിരിക്കും ലഭിക്കുക. ഇത് ഒരു മാസമാകുമ്പോൾ ഒന്നരക്കോടി രൂപയാകുകയും ചെയ്യും. ഇതിൽ എത്രപേർ ബാറിലെത്തും എന്നതിനെ ആശ്രയിച്ചാകും ആപ്പ് നിർമ്മാണ കമ്പനിയുടെ കമ്മീഷൻ. എന്നാൽ ബാറിലെ വിതരണം താൽക്കാലിക സംവിധാനമാണെന്നും ആപ് പരിപാലനത്തിനും നിർമ്മാണത്തിനും വൻ തുക കൊടുക്കണമെന്നുമാണ് കരാറിനെ പിന്തുണയ്ക്കുന്നവർ വ്യക്തമാക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bevco outlet, Liquor sale, Liquor sale in Kerala, Liquor sale Mobile app, Online Liquor sale, Virtual Que Mobile app