advertisement

ആപ്പ് വന്നോ? ആപ്പ് എപ്പ വരും? കേരളം ചോദിക്കുന്നു

Last Updated:

മദ്യ വിതരണത്തിന് 1256 കൗണ്ടറുകളാണ് സംസ്ഥാനത്ത് തുറക്കുന്നത്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ സംസ്ഥാനത്തെ മദ്യശാലകൾ അപ്രതീക്ഷിതമായി പൂട്ടിയത് കൊറോണക്കാലത്തേറ്റ ഇരുട്ടടിയായാണ് മദ്യപൻമാർ വിലയിരുത്തുന്നത്.  മദ്യമില്ലാത്തതിന്റെ നിരാശയിൽ ആത്മഹത്യ ചെയ്തവരും സാനിറ്റൈസർ ഉൾപ്പെടെയുള്ള ബദൽ മാർഗങ്ങളെ ആശ്രയിച്ച് മരണത്തിന് കീഴടങ്ങിയവരും അവശ നിലയിൽ തുടരുന്നവരും നിരവധിയാണ്. ഇതിനിടയിലാണ് ലോക്ക് ഡൗൺ ഇളവുകൾക്കൊപ്പം മദ്യ വിതരണം പുനരാരംഭിക്കുന്ന പ്രഖ്യാപനമുണ്ടായത്. മദ്യ വിതരണത്തിനായി മൊബൈൽ ആപ്പുണ്ടാക്കുമെന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം.
advertisement
ആപ്പ് എപ്പോൾ വരും?
എറണാകുളത്തെ സ്റ്റാർട്ടപ്പ് കമ്പനിയെയാണ് അപ്പുണ്ടാക്കാൻ വെബ്കോ ചുമതലപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച ആപ്പ് നിലവിൽ വരുമെന്നായിരുന്നു പ്രഖ്യാപണം. എന്നാൽ സാങ്കേതിക കാര്യങ്ങളില്‍ പരിശോധന നടക്കുന്നതിനാൽ ആപ്പ് പ്രഖ്യാപനം വൈകുന്നതെന്ന് ബവ്‌കോ പറയുന്നു. പ്ലേ സ്റ്റോറില്‍ ഉള്‍പ്പെടുത്താന്‍ ഗൂഗിളിന്റെ അനുമതി തേടിയിട്ടുണ്ട്. ഇന്നോ നാളെയോ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.
ബെവ്കോ ഔട്ട്ലറ്റുകളെ കൂടാതെ ബാറുകളും ബീയര്‍- വൈന്‍ പാര്‍ലറുകളും വഴി മദ്യം പാഴ്സൽ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇവയുടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തേണ്ടി വരുന്നതാണ് കാലതാമസത്തിന് കാരണമെന്നാണ് വിവരം.
advertisement
ഒരു ദിവസം ബിവറേജിലെത്തുന്നത് പത്തരലക്ഷം പേർ
നല്ല തിരക്കുള്ള ദിവസങ്ങളില്‍ 10.5 ലക്ഷം പേരാണ് സാധാനരണ ബവ്‌റിജസ് ഷോപ്പുകളിലെത്തുന്നത്. ഇത്രയും ദിവസം മദ്യശാലകള്‍ അടഞ്ഞു കിടന്നതിനാല്‍ കൂടുതല്‍ പേരെത്തുമെന്നാണ് കണക്കുകൂട്ടൽ. ആപ്പിനു പുറമേ സാധാരണ എസ്എംഎസ് വഴിയും വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യാം.
ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണ്‍ നമ്പര്‍ അതില്‍ പറയുന്ന സമയത്ത്, പറയുന്ന കേന്ദ്രത്തില്‍ ഹാജരാകണം. ബ്രാന്‍ഡ് അവിടെ പണം അടയ്ക്കാം. ബാറുകളിലും ബവ്‌റിജസ് ഔട്ട്‌ലറ്റുകളിലും ഒരേ വിലയായിരിക്കും ഈടാക്കുക.
advertisement
ആപ് ഉണ്ടാക്കുന്നത് ഫെയര്‍ കോഡ്
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫെയർ കോഡ് എന്ന സ്റ്റാർട്ടപ്പാണ് ആപ്പ് തയാറാക്കുന്നത്. 20 അംഗ സംഘമാണ് ഇതിനു വേണ്ടി പ്രവർത്തിക്കുന്നത്. സുരക്ഷാ പരിശോധനയും ലോഡ് ടെസ്റ്റിങ്ങും നടന്നു വരുകയാണെന്നാണ് സ്റ്റാര്‍ട്ടപ്പ് കമ്പനി വ്യക്തമാക്കുന്നത്.  35 ലക്ഷം ആളുകള്‍ ഒന്നിച്ച് എത്തിയാലും പ്രശ്‌നമില്ലാത്ത രീതിയിലാണ് ആപ്പ് തയാറാക്കുന്നത്.
മദ്യ വിതരണത്തിന് 1256 കൗണ്ടറുകൾ
സംസ്ഥാനത്ത് നിലവിൽ ബിവറേജസ് കോർപറേഷന്‌റെ 265 ഉം കൺസ്യൂമർഫെഡിന്റെ 36 ഉം ഔട്ട്ലെറ്റുകളാണുള്ളത്. 598 ബാറുകളും 357 ബിയർ വൈൻ പാർലറുകളുമുണ്ട്. ബാറുകളിലും ബിയർ പാർലറുകളിലും കൂടി മദ്യം പാഴ്സലായി നൽകുമ്പോൾ ഫലത്തിൽ പുതിയ 955 എണ്ണം കൂടി ചേർത്ത് 1256 കൗണ്ടറുകളാണ് തുറക്കപ്പെടുക. ആകെ വിൽപന കേന്ദ്രങ്ങളുടെ എണ്ണത്തിൽ 76 ശതമാനം വർധനയുണ്ടാകുന്നത്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആപ്പ് വന്നോ? ആപ്പ് എപ്പ വരും? കേരളം ചോദിക്കുന്നു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement