പെരിയ ഇരട്ടക്കൊലപാത കേസ് പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ നിയമനം; വിവാദം

Last Updated:

കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എ പീതാംബരന്റെ ഭാര്യയടക്കമുള്ളവരെയാണ് ജില്ലാ ആശുപത്രിയിൽ ആറുമാസത്തേക്ക് നിയമിച്ചത്.

പെരിയ ഇരട്ടക്കൊലപാതകം
പെരിയ ഇരട്ടക്കൊലപാതകം
കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാരെ  കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിയമിച്ചതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം. നേരത്തെ തയാറാക്കിയ പട്ടികയിൽനിന്ന് താൽക്കാലിക അടിസ്ഥാനത്തിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിലാണ് ഇവരെ നിയമിച്ചത്. യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എ പീതാംബരന്റെ ഭാര്യയടക്കമുള്ളവരെയാണ് ജില്ലാ ആശുപത്രിയിൽ ആറുമാസത്തേക്ക് നിയമിച്ചത്.
കേസിലെ മുഖ്യപ്രതിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എം പീതാബംരന്റെ ഭാര്യ മഞ്ജു, രണ്ടാം പ്രതി സി ജെ സജിയുടെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാം പ്രതി സുരേഷിന്റെ ഭാര്യ ബേബി എന്നിവര്‍ക്കാണ് ജില്ലാ ആശുപത്രിയില്‍ നിയമനം നല്‍കിയിരിക്കുന്നത്. നിയമനം ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.
advertisement
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ആശുപത്രിയിലെ താൽകാലിക നിയമനങ്ങൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയാണ് അംഗീകാരം നൽകേണ്ടത്. സിപിഎം ഭരണത്തിലുള്ള ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലെ എച്ച്എംസി മുഖേനയാണ് ഇവരുടെ നിയമനമെന്നാണ് വിവരം. കഴിഞ്ഞ മാസമാണ് ഇവരെ നിയമിക്കാൻ തീരുമാനമെടുത്തത്.
നിയമനത്തിന് ഇരട്ടക്കൊലയുമായി ബന്ധമില്ലെന്നാണ് സിപിഎം വിശദീകരണം. കുറ്റാരോപിത സ്ഥാനത്ത് നിൽക്കുന്നവരുടെ ഭാര്യമാർക്ക് നിയമനം ലഭിച്ചതിലെ വിമർശനത്തിൽ കഴമ്പില്ല എന്നാണ് പാർട്ടി നിലപാട്. മാനദണ്ഡങ്ങൾക്ക് വിധേയമായാണ് നിയമനമെന്നും പാർട്ടി അവകാശപ്പെടുന്നു. പെരിയ ഇരട്ട കൊലപാതക കേസ് നിലവില്‍ സിബിഐ അന്വേഷിക്കുകയാണ്.
advertisement
English Summary: The wives of the accused in the Periya twin murder case were offered temporary jobs on the recommendation of the CPM at the Kanhangad district hospital. The accused were all CPM activists and sympathisers. They were offered jobs of sweepers at the hospital.The youth congress alleged that the appointment was made violating rules and regulations.Temporary job was given to Manju, wife of the main accused Peethambaran, Chinju Philip, wife of second accused C J Saji and Baby, wife of third accused Suresh at the Kanhangad district hospital.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പെരിയ ഇരട്ടക്കൊലപാത കേസ് പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ നിയമനം; വിവാദം
Next Article
advertisement
യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ‌ക്കൊപ്പം പോലീസ് സ്റ്റേഷനിൽ ജന്മദിന കേക്ക് മുറിച്ച ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ‌ക്കൊപ്പം സ്റ്റേഷനിൽ ജന്മദിനകേക്ക് മുറിച്ച ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷൻ
  • കെ പി അഭിലാഷ് യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരോടൊപ്പം കേക്ക് മുറിച്ചതിന് സസ്‌പെന്റ് ചെയ്തു.

  • അഭിലാഷിന്റെ ക്രിമിനൽ ബന്ധം വെളിപ്പെടുത്തുന്ന സിഡിആർ, സാമ്പത്തിക ഇടപാട് തെളിവുകൾ റിപ്പോർട്ടിൽ.

  • അഭിലാഷ് ഗുരുതരമായ മോശം പെരുമാറ്റം, അച്ചടക്കമില്ലായ്മ, അധികാര ദുര്‍വിനിയോഗം നടത്തിയതായി കണ്ടെത്തി.

View All
advertisement