എറണാകുളത്തെ സ്വകാര്യ ഹോസ്റ്റൽ മുറിയിൽ യുവതി പ്രസവിച്ചു

Last Updated:

ഹോസ്റ്റലിൽ ഉണ്ടായിരുന്ന സുഹൃത്തുക്കൾ യുവതി ഗർഭിണി ആയിരുന്നു എന്ന് അറിഞ്ഞിരുന്നില്ല

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
എറണാകുളത്തെ സ്വകാര്യ ഹോസ്റ്റൽ മുറിയിൽ യുവതി പ്രസവിച്ചു. സംഭവത്തെ തുടർന്ന്, യുവതിയുടെ സുഹൃത്തുക്കൾ പോലീസിനെ വിവരം അറിയിച്ചു. അമ്മയെയും കുഞ്ഞിനേയും എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നോർത്ത് പൊലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. ഹോസ്റ്റലിൽ ഉണ്ടായിരുന്ന സുഹൃത്തുക്കൾ യുവതി ഗർഭിണി ആയിരുന്നു എന്ന് അറിഞ്ഞിരുന്നില്ല.
അതേസമയം കുറച്ചു ദിവസങ്ങൾക്ക് മുൻപ് കൊച്ചി നഗരത്തിൽ ഉണ്ടായ മറ്റൊരു സംഭവത്തിൽ, വീട്ടുകാർ അറിയാതെ പ്രസവിച്ച കുഞ്ഞിനെ യുവതി ഫ്ലാറ്റിൽ നിന്നും താഴേക്ക് എറിഞ്ഞ് കൊന്നിരുന്നു. പീഡനത്തിന് ഇരയായെന്നും, അതിജീവിതയെന്നുമായിരുന്നു യുവതിയുടെ ഭാഷ്യം.
പുലർച്ചെ ഫ്ളാറ്റിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം, നവജാത ശിശുവിന്റെ ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ വായിൽ തുണിതിരുകുകയും കഴുത്തിൽ ഷോൾ മുറുക്കി ശ്വാസം മുട്ടിക്കുകയും ചെയ്തിരുന്നു. പ്രസവം നടന്ന് മൂന്നു മണിക്കൂറിനു ശേഷമാണ്, പരിഭ്രാന്തിയിലായ യുവതി കുഞ്ഞിനെ ഫ്ലാറ്റിനു പുറത്തേക്ക് വലിച്ചെറിയുന്നത്.
advertisement
മകൾ ഗർഭിണിയെന്ന വിവരം അച്ഛനും അമ്മയും അറിഞ്ഞിരുന്നില്ല. സംഭവത്തെ തുടർന്ന് യുവതിയെ പോലീസ് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അതിജീവിത എന്ന യുവതിയുടെ വാദം കൂടുതൽ സജീവമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
Summary: A young woman gave birth in a private hostel in Kochi. Her peers, unaware of her pregnancy, alerted the police. The police then relocated the mother and baby to a nearby government hospital. 
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എറണാകുളത്തെ സ്വകാര്യ ഹോസ്റ്റൽ മുറിയിൽ യുവതി പ്രസവിച്ചു
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement