ആലപ്പുഴയിൽ തൊഴിലുറപ്പ് ജോലിക്കിടെ പാമ്പ് കടിയേറ്റ് മധ്യവയസ്ക മരിച്ചു

Last Updated:

പുല്ല് നീക്കം ചെയ്യുന്നതിനിടെയായിരുന്നു പാമ്പിന്റെ കടിയേറ്റത്

News18
News18
ആലപ്പുഴ: കുട്ടനാട് തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ് സ്ത്രീ മരിച്ചു. നീലംപേരൂർ കിഴക്കേ ചേന്നങ്കരി കടുമ്പിശേരി വീട്ടിൽ സുലോചന (58) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. നിലംപേരൂർ പഞ്ചായത്ത് 10 -ാം വാർഡിലെ പത്തിൽമുട്ടു ചിറയിലെ പുല്ലു നീക്കം ചെയ്യുന്നതിനിടെയാണ് അണലി പാമ്പിന്റെ കടിയേറ്റത്.
കൂടെ ഉണ്ടായിരുന്നവർ ഉടൻ തന്നെ സുലോചനയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മരണം സംഭവിച്ചു. സംസ്കാരം ഞായറാഴ്ച 2 നു കൃഷ്‌ണപുരം എസ്എൻഡിപി ശാന്തിതീരം ശ്മശാനത്തിൽ നടക്കും. ഭർത്താവ് :ദാസപ്പൻ. മക്കൾ: അനന്തു ദാസ്, ആതിര. മരുമകൻ: വിപിൻ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലപ്പുഴയിൽ തൊഴിലുറപ്പ് ജോലിക്കിടെ പാമ്പ് കടിയേറ്റ് മധ്യവയസ്ക മരിച്ചു
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement