വൈദ്യുതിബന്ധം പുനസ്ഥാപിച്ചില്ല; കെഎസ്ഇബി ഓഫീസിലെത്തി യുവതിയുടെ ആത്മഹത്യാഭീഷണി

Last Updated:

ദിവസങ്ങളായി വീട്ടിലെ വൈദ്യുതിബന്ധം തകരാറിലായത് പരാതിപ്പെട്ടിട്ടും പുനഃസ്ഥാപിക്കാൻ കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തിയില്ലെന്നാരോപിച്ചാണ് ആത്മഹത്യാഭീഷണി

News18
News18
ദിവസങ്ങൾ കഴിഞ്ഞിട്ടും വീട്ടിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാത്തതിനെത്തുടർന്ന് യുവതി കെ.എ സ്ഇബി ഓഫീസിലെത്തി ആത്മ ഹത്യാഭീഷണി മുഴക്കി. തൊട്ടുപിന്നാലെ കെഎസ്ഇബി ഉദ്യോഗസ്ഥർ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. ഞായറാഴ്ച മൂന്നു മണിയോടെ തലയോലപ്പറമ്പ് കെഎസ്ഇ ബി ഓഫീസിലാണ് സംഭവം.
ദിവസങ്ങളായി വീട്ടിലെ വൈദ്യുതി ബന്ധം തകരാറിലായതിനെക്കുറിച്ച് പരാതിപ്പെട്ടിട്ടും പുനഃസ്ഥാപിക്കാൻ കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തിയില്ലെന്നാരോപിച്ചാണ് തലയോലപ്പറമ്പ് കോലത്താർ സ്വദേശിനി, കെഎസ്ഇബി ഓഫീസിൽ എത്തിയത്.
കാർ പോർച്ചിലെ ഫാനിൽ ഷാൾ ഇട്ട് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു.കെഎസ്ഇബി ഉദ്യോ​ഗസ്ഥർ തലയോലപ്പറമ്പ് പൊലീസിൽ വിവരം അറിയിച്ചു.
‌പിന്നാലെ പൊലീസ് എത്തി അനുനയിപ്പിച്ചു സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതിനിടയിൽ കെഎസ്ഇബി ജീവനക്കാർ പോയി ഇവരുടെ വീട്ടിലെ വൈദ്യുതിബന്ധം പുനസ്ഥാപിക്കുകയും ചെയ്തു. തുടർന്ന് യുവതിയെ ഭർത്താവ് പൊലീസ് സ്റ്റേഷനിൽ എത്തി കൂട്ടിക്കൊണ്ടുപോയി.
advertisement
അതേസമയം തലയോലപ്പറമ്പ് സെക്ഷൻ ഓഫീസിന്റെ പരിധിയിലുള്ള പല ഭാഗങ്ങളിലും രണ്ടുദിവസമായി ഇത്തരത്തിൽ വൈദുതി തകരാർ ഉണ്ടെന്നും ഇത് പുനസ്ഥാപിച്ചു വരികയാണെന്നും ആണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വിശദീകരണം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വൈദ്യുതിബന്ധം പുനസ്ഥാപിച്ചില്ല; കെഎസ്ഇബി ഓഫീസിലെത്തി യുവതിയുടെ ആത്മഹത്യാഭീഷണി
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement