പി.കെ ശശിക്കെതിരെ പരാതി ലഭിച്ചില്ല; കിട്ടിയാൽ അന്വേഷിക്കുമെന്ന് എം.സി ജോസഫൈൻ
Last Updated:
പി.കെ ശശി എം.എൽ.എയ്‌ക്കെതിരായ പീഡനപരാതിയില്‍ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. പി.കെ ശശിക്കെതിരെ പരാതി കിട്ടിയിട്ടില്ല. പരാതി നല്‍കിയാല്‍ അതിൻറെ ഉള്ളടക്കം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.
വനിതാ കമ്മീഷന് പരാതി കിട്ടിയിട്ടില്ല. അതുകൊണ്ട് വനിതാ കമ്മീഷനെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ഒരു ഉത്തരത്തിന്റെ ആവശ്യമില്ല. മാർക്സിസ്റ്റ് പാർട്ടിക്ക് പരാതി കിട്ടിയിട്ടുണ്ടെങ്കിൽ പാർട്ടിക്ക് പാർട്ടിയുടേതായ രീതിയുണ്ട്. ആ രീതിയിൽ അവർ കൈകാര്യം ചെയ്ത് തീരുമാനമെടുക്കും.
advertisement
സിപിഎം എംഎല്‍എ പി കെ ശശിക്കെതിരെ ലൈംഗിക പീഡന പരാതി
ഇരയായ യുവതി പൊതുജനങ്ങളുടെ മുന്നില്‍ വന്ന് പറയുകയോ പൊതു ഇടങ്ങളില്‍ പരാതി ഉന്നയിക്കുകയോ ചെയ്താല്‍ മാത്രമെ വനിതാ കമ്മീഷന് കേസെടുക്കാന്‍ സാധിക്കു. ഈ യുവതിക്ക് പൊലീസില്‍ പരാതി കൊടുക്കാമായിരുന്നിട്ടും അവര്‍ കൊടുത്തിട്ടില്ലെന്നും ജോസഫൈന്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 05, 2018 11:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പി.കെ ശശിക്കെതിരെ പരാതി ലഭിച്ചില്ല; കിട്ടിയാൽ അന്വേഷിക്കുമെന്ന് എം.സി ജോസഫൈൻ










