നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നിങ്ങളുടെ രീതി തെറ്റാണ്, ഇടറോഡിൽ നിന്ന് പ്രധാനറോഡിലേക്ക് വണ്ടിയുമായി കയറേണ്ടത് ഇങ്ങനെയാണ്

  നിങ്ങളുടെ രീതി തെറ്റാണ്, ഇടറോഡിൽ നിന്ന് പ്രധാനറോഡിലേക്ക് വണ്ടിയുമായി കയറേണ്ടത് ഇങ്ങനെയാണ്

  ഇടറോഡില്‍ നിന്നും പ്രധാന പാതയിലേക്ക് കയറി വലത് വശത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പ്രധാന പാതയുടെ വലതു വശം ചേര്‍ന്ന് തിരിയുകയും ശരിയായ രീതിയില്‍ പ്രധാന പാതയിലൂടെ ഇടതുവശം ചേര്‍ന്ന് വരുന്ന വാഹനവുമായി കൂട്ടിയിടിക്കാനും ഇടയാകും.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: വാഹനങ്ങൾ നിരത്തിൽ കൂടുന്നതിന് അനുസരിച്ച് റോഡുകൾ വലുതാകുന്നില്ലെങ്കിലും പുതിയ നിരവധി ഇടറോഡുകളാണ് നമ്മുടെ നാട്ടിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇടറോഡുകളിൽ നിന്ന് പ്രധാന പാതയിലേക്ക് വാഹനങ്ങൾ കയറുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്നാൽ, പലപ്പോഴും നമ്മൾ ആരും ഇത് ശ്രദ്ധിക്കുന്നില്ലെന്ന് മാത്രമല്ല അലക്ഷ്യമായി വാഹനം ഓടിച്ച് അപകടങ്ങൾ വരുത്തി വെയ്ക്കുകയും ചെയ്യുന്നു.

   ഇക്കാര്യം വ്യക്തമാക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇത്. മാധ്യമപ്രവർകൻ ആയിരുന്ന ബിനു രാജാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ബിനു രാജിന്‍റെ ഫേസ്ബുക്ക് ഇങ്ങനെ,

   പലരും വരുത്തുന്ന ഒരു ഡ്രൈവിംഗ് തെറ്റിലേക്ക് ശ്രദ്ധ ക്ഷണിക്കാനാണ് ഈ പോസ്റ്റ്. ഇടറോഡില്‍ നിന്നും പ്രധാന പാതയിലേക്ക് കയറി വലത് വശത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പ്രധാന പാതയുടെ വലതു വശം ചേര്‍ന്ന് തിരിയുകയും ശരിയായ രീതിയില്‍ പ്രധാന പാതയിലൂടെ ഇടതുവശം ചേര്‍ന്ന് വരുന്ന വാഹനവുമായി കൂട്ടിയിടിക്കാനും ഇടയാകും. ഇതേ തെറ്റ് പ്രധാന പാതയില്‍ നിന്നും ഇടറോഡിലേക്ക് തിരിയുമ്പോഴും സംഭവിക്കാറുണ്ട്. ഡ്രൈവിംഗിന് ഇടയില്‍ പല തവണ പലരെയും ഇത് കണ്ട് തിരുത്താന്‍ ശ്രമിച്ച് ധാരാളം തെറിവിളിയും കേള്‍ക്കേണ്ടി വന്നു. പലരുടെയും ധാരണ ഇതാണ് ശരിയായ രീതി എന്നാണ്. ഏകദേശം 90 ഡിഗ്രി തന്നെ തിരിഞ്ഞാണ് മെയിന്‍ റോഡിലേക്ക് കയറേണ്ടത്. ഡ്രൈവിംഗ് സ്ക്കൂളുകാര്‍ ഇത് പഠിപ്പിക്കാത്തത് ആണോ, അതോ പഠിച്ചത് വണ്ടി ഓടിക്കുന്നവര്‍ മറക്കുന്നതാണോ എന്ന് അറിയില്ല. ഈ ആശയം പറഞ്ഞപ്പോള്‍ ഗ്രാഫിക്സ് വരച്ച് സഹായിച്ചു തന്ന പ്രിയ സുഹൃത്ത് Sajo Mathew Chacko ന് നന്ദി. സുരക്ഷിതമായ ഗതാഗതം വേണമെന്നുള്ളവര്‍ ദയവായി ഇത് പ്രചരിപ്പിക്കുക.    
   First published:
   )}