റോങ് സൈഡില്‍ വന്ന ബൈക്കില്‍ തട്ടി വീണ സ്കൂട്ടര്‍ യാത്രക്കാരിയുടെ ദേഹത്ത് ബസ് കയറി ഇറങ്ങി
- Published by:Arun krishna
- news18-malayalam
Last Updated:
കൊച്ചി കടവന്ത്രയിലെ സിനര്‍ജി ഓഷ്യാനിക് സര്‍വീസ് സെന്ററിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് കാവ്യ ധനേഷാണ് മരിച്ചത്.
കൊച്ചി: തൃപ്പൂണിത്തുറയില്‍ ബൈക്ക് ഇടിച്ച് റോഡില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. ബൈക്ക് ഇടിച്ച് വീണതിന് പിന്നാലെ പിറകില്‍ വന്ന ബസ് യുവതിയുടെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. കൊച്ചി കടവന്ത്രയിലെ സിനര്‍ജി ഓഷ്യാനിക് സര്‍വീസ് സെന്ററിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് കാവ്യ ധനേഷാണ് മരിച്ചത്.
അതേസമയം അലക്ഷ്യമായി ബൈക്ക് ഓടിച്ച് അപകടം ഉണ്ടാക്കിയ വാഹനം നിര്‍ത്താതെ പോവുകയുമാണ് ഉണ്ടായത്. രാവിലെ 9.30 ഓടെ തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷനില്‍വെച്ചാണ് അപകടം നടന്നത്.
റോങ് സൈഡില്‍ വന്ന ബൈക്കില്‍ തട്ടി വീണ സ്കൂട്ടര്‍ യാത്രക്കാരിയുടെ ദേഹത്ത് ബസ് കയറി ഇറങ്ങി..#ACCIDENT #Kochi pic.twitter.com/wDtrbXt9mz
— News18 Kerala (@News18Kerala) November 17, 2022
advertisement
യുവതിയുടെ പിറകിലായി വന്ന ബൈക്ക് യാത്രക്കാരന്‍ ഓവര്‍ടേക്ക് ചെയ്ത് കയറിയതിന് ശേഷം റോങ് സൈഡിലൂടെ യൂ ടേണ്‍ എടുക്കുകയായിരുന്നു. ഈ ബൈക്കിന്റെ പുറകില്‍ ഇടിച്ച് യുവതി സ്‌കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീഴുകയും തൊട്ട് പിന്നാലെ വന്ന ബസ് യുവതിയുടെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.
ഉടന്‍ തന്നെ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 17, 2022 3:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റോങ് സൈഡില്‍ വന്ന ബൈക്കില്‍ തട്ടി വീണ സ്കൂട്ടര്‍ യാത്രക്കാരിയുടെ ദേഹത്ത് ബസ് കയറി ഇറങ്ങി