advertisement

തൃശൂരിൽ ഇരുചക്രവാഹനം റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ചു

Last Updated:

പുറകിൽ വന്നിരുന്ന കാർ യാത്രികർ ഉടൻ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കില്ലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു

ബിജോയ്
ബിജോയ്
തൃശൂർ: ഇരിങ്ങാലക്കുട മാർക്കറ്റ് റോഡിലെ കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രികനായ യുവാവിന് ദാരുണാന്ത്യം. പുല്ലൂർ മഠത്തിക്കര സ്വദേശി മുക്കുളം മോഹനൻ മകൻ ബിജോയ് (45) ആണ് മരിച്ചത്. ലോറി ഓണേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടിവ് അംഗവും ഇരിങ്ങാലക്കുട ജോയിന്റ് സെക്രട്ടറിയുമായിരുന്നു ബിജോയ്.
കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് മടങ്ങി വരവേ മാർക്കറ്റ് റോഡിൽ സോപ്പ് കമ്പനിയ്ക്ക് സമീപം റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട് വാഹനം മറിയുകയായിരുന്നു. പുറകിൽ വന്നിരുന്ന കാർ യാത്രികർ ഉടൻ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കില്ലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
advertisement
മൃതദേഹം പോസ്റ്റ് മാർട്ടം നടപടികൾക്കായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. സംസ്ക്കാരം തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ നടക്കും. മക്കൾ : വിഘ്നേഷ് , വൈഷ്ണവ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂരിൽ ഇരുചക്രവാഹനം റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ചു
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement