പാലക്കാട് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു
- Published by:ASHLI
- news18-malayalam
Last Updated:
കാട്ടാന പിന്നിൽനിന്നെത്തി ആക്രമിക്കുകയായിരുന്നു
പാലക്കാട് മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. കയറംക്കോട് സ്വദേശി അലൻ ആണ് മരിച്ചത്. കണ്ണാടൻചോലയ്ക്ക് സമീപം ആയിരുന്നു ആക്രമണം. അലന്റെ അമ്മ വിജിക്ക് പരുക്കേറ്റു. വീട്ടിലേക്ക് പോകുന്ന വഴിയാണ് ആനയുടെ ആക്രമണം. കാട്ടാന പിന്നിൽനിന്നെത്തി ആക്രമിക്കുകയായിരുന്നു. അലന്റെ നെഞ്ചിലാണ് കുത്തേറ്റത്. ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ യുവാവ് മരിച്ചു. മാതാവ് വിജിക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.
വിജിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഒറ്റായാനാണ് അലനെയും മാതാവിനെയും ആക്രമിച്ചതെന്ന വിവരം. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും അലൻ മരിച്ചിരുന്നു. സ്ഥിരം കാട്ടാനകൾ ഇറങ്ങാറുള്ള മേഖലയാണിത്. അലന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Kerala
First Published :
April 06, 2025 9:59 PM IST