advertisement

ഗുരുവായൂര്‍ അമ്പലനടയില്‍ മൂര്‍ഖനെ തോളിലിട്ട് യുവാവിന്‍റെ അഭ്യാസം; പിന്നാലെ പാമ്പുകടിയേറ്റ് ആശുപത്രിയില്‍

Last Updated:

കൊല്ലം പാരിപ്പള്ളി സ്വദേശി സുനിൽ കുമാറിനാണ് കടിയേറ്റത്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

ഗുരുവായൂര്‍ അമ്പലനടയില്‍ മൂര്‍ഖന്‍ പാമ്പിനെ തോളിലിട്ട് അഭ്യാസം കാണിച്ച യുവാവിന് പാമ്പുകടിയേറ്റു. കൊല്ലം പാരിപ്പള്ളി സ്വദേശി സുനിൽ കുമാറിനാണ് കടിയേറ്റത്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിന്‍റെ വടക്കേ നടയിലെ ഗേറ്റിന് സമീപത്തുള്ള സെക്യൂരിറ്റി ക്യാബിന് സമീപം തിങ്കളാഴ്ച രാത്രി 11 മണിയോടെ പാമ്പിനെ കണ്ടെത്തിയിരുന്നു. പിന്നാലെ സുരക്ഷ ജീവനക്കാരും പോലീസും ചേർന്ന് പാമ്പിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഓടിച്ചുവിട്ടു.
നാരായണാലയം ഭാഗത്തേക്ക് ഇഴഞ്ഞുനീങ്ങിയ പാമ്പിനെ സുനിൽ കുമാർ പിന്തുടര്‍ന്നു പിടികൂടി സുരക്ഷാ ജീവനക്കാരുടെ അടുത്തേക്ക് കൊണ്ടുവന്നു. പോലീസും സുരക്ഷാ ജീവനക്കാരും  പാമ്പിനെ ഒഴിവാക്കാൻ ആവശ്യപ്പെട്ടെങ്കിലും സുനില്‍ കുമാര്‍ തയ്യാറായില്ല. അര മണിക്കൂറോളം ഇയാൾ പാമ്പിനെ തോളിലിട്ട് സാഹസം കാട്ടി. പിന്നാലെ ഇയാളെ പാമ്പ് കടിക്കുകയായിരുന്നു. കടിയേറ്റതിന് ശേഷം ഇയാൾ പാമ്പിനെ സുരക്ഷാ ജീവനക്കാരുടെ ക്യാബിന് നേരെ വലിച്ചെറിയുകയും ചെയ്തു.
തുടര്‍ന്ന് സുനിൽ കുമാറിനെ ദേവസ്വം ജീവനക്കാരും ഭക്തരും ചേർന്ന് ദേവസ്വം മെഡിക്കൽ സെന്ററിലേക്ക് എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇയാളെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. രാവിലെ ആറ് മണിയോടെ പാമ്പു പിടുത്തക്കാരെത്തി ആറടിയോളം നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി കൊണ്ടുപോയി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗുരുവായൂര്‍ അമ്പലനടയില്‍ മൂര്‍ഖനെ തോളിലിട്ട് യുവാവിന്‍റെ അഭ്യാസം; പിന്നാലെ പാമ്പുകടിയേറ്റ് ആശുപത്രിയില്‍
Next Article
advertisement
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
  • ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഫെയർമണ്ട് ഹോട്ടലിന് സമീപം നാലുപേർക്ക് പരിക്ക്

  • ബുർജ് ഖലീഫ ഒഴിപ്പിക്കുകയും, ദുബായ് വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു

  • യുഎഇയുടെ പ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

View All
advertisement