advertisement

പള്ളി പെരുന്നാള്‍ കഴിഞ്ഞുവരുന്നതിനിടെയില്‍ കാല്‍തെറ്റി വീണു; രാത്രി മുഴുവന്‍ കിണറ്റില്‍ കഴിഞ്ഞ യുവാവിനെ രക്ഷപ്പെടുത്തി

Last Updated:

കിണറ്റിനുള്ളിലെ മോട്ടോര്‍ പൈപ്പില്‍ പിടിച്ചു കിടക്കുകയായിരുന്നു ജോണ്‍.

തൃശൂര്‍: പള്ളി പെരുന്നാള്‍ കഴിഞ്ഞുവരുന്നതിനിടെയില്‍ കാല്‍തെറ്റി യുവാവ് കിണറ്റില്‍ വീണു. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി ജോണ്‍ ഡ്രിന്‍ ആണ് കിണറ്റിൽ വീണത്.  ഒരു രാത്രി മുഴുവന്‍ ഇയാൾ കിണറ്റില്‍  കഴിച്ചുകൂട്ടി. തുടർന്ന് രാവിലെ ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷിച്ച് പുറത്തെത്തിച്ചത്.
ഒല്ലൂര്‍ പള്ളി പെരുന്നാളിന് പോയി മടങ്ങി വരുന്നതിനിടെയിലാണ് അപകടം. ‌വൈലോപ്പിള്ളി ഗവ. കോളജിലെ ഇരുപത്തിയഞ്ച് അടി താഴ്ചയിലുള്ള കിണറ്റിലാണ് വീണത്. ജോണിനെ കാണാതായ വിവരമറിഞ്ഞ് തെരഞ്ഞെത്തിയവരാണ് കിണറ്റില്‍ നിന്ന് നിലവിളി കേട്ടത്. കിണറ്റിനുള്ളിലെ മോട്ടോര്‍ പൈപ്പില്‍ പിടിച്ചു കിടക്കുകയായിരുന്നു ജോണ്‍. തൃശൂര്‍ അഗ്‌നി രക്ഷാ സേന അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ റ്റി എസ് ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ കൊട്ടയില്‍ രക്ഷിച്ച് കരയ്ക്കു കയറ്റിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പള്ളി പെരുന്നാള്‍ കഴിഞ്ഞുവരുന്നതിനിടെയില്‍ കാല്‍തെറ്റി വീണു; രാത്രി മുഴുവന്‍ കിണറ്റില്‍ കഴിഞ്ഞ യുവാവിനെ രക്ഷപ്പെടുത്തി
Next Article
advertisement
'ഇടതുപക്ഷത്തിനെതിരെ ന്യൂനപക്ഷ കേന്ദ്രീകരണം ഉണ്ടാകില്ല;ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല'; പിണറായി വിജയൻ
'ഇടതുപക്ഷത്തിനെതിരെ ന്യൂനപക്ഷ കേന്ദ്രീകരണം ഉണ്ടാകില്ല;ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല'; പിണറായി വിജയൻ
  • ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തിൽ നിന്ന് അകന്നുപോകില്ല, ബിജെപിക്ക് കേരളത്തിൽ സ്വീകാര്യതയില്ലെന്ന് മുഖ്യമന്ത്രി

  • ഇടതുപക്ഷം ന്യൂനപക്ഷ സംരക്ഷണത്തിനായി പ്രവർത്തിച്ചതിനാൽ ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് ഉറപ്പു

  • ബിജെപിയുടെ അവകാശവാദങ്ങളിൽ സത്യമില്ലെന്നും കേരളത്തിൽ അവർക്ക് യാതൊരുവിധ സ്വീകാര്യതയുമില്ല

View All
advertisement