കോഴിക്കോട് ട്രെയിൻ തട്ടി യുവതി മരിച്ചു; കണ്ണുകൾ ദാനം ചെയ്തു
- Published by:Sarika KP
- news18-malayalam
Last Updated:
യുവതിയുടെ രണ്ട് കണ്ണുകളും ദാനം ചെയ്തു.
കോഴിക്കോട്: വീടിനു സമീപത്ത് ട്രെയിൻ തട്ടി യുവതി മരിച്ചു. മാറാട് അരക്കിണർ അരയിച്ചന്റെകത്ത് പ്രഭാഷിന്റെ ഭാര്യ നിഹിത (30) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. വെസ്റ്റ് ഹില്ലിൽ പുതിയാപ്പയിലെ നിഹിതയുടെ വീടിനു സമീപത്ത് വച്ചാണ് അപകടം നടന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിഹിതയെ ഉടൻ തന്നെ സമീപത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വീട്ടുക്കാരുടെ സമ്മതപ്രകാരം യുവതിയുടെ രണ്ട് കണ്ണുകളും ദാനം ചെയ്തു. മക്കൾ: കൗശിക് , വേദാന്ത്, ശിവ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
March 23, 2024 6:42 PM IST