കോഴിക്കോട് മേപ്പയൂരിൽ പ്രതിശ്രുത വധു തീകൊളുത്തി മരിച്ചു
- Published by:Rajesh V
Last Updated:
മാതാപിതാക്കൾ വിവാഹം ക്ഷണിക്കുന്നതിനായി പോയ സമയത്തായിരുന്നു സംഭവം
കോഴിക്കോട് യുവതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ. മേപ്പയ്യൂർ നന്താനത്ത് മുക്ക് പടിഞ്ഞാറയിൽ അഞ്ജന (26) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
കോഴിക്കോട് മിംസ് ഹോസ്‌പിറ്റലിലെ നഴ്സാണ്. വിവാഹം അടുത്തമാസം നടക്കാനിരിക്കേയാണ് മരണം.
മാതാപിതാക്കൾ വിവാഹം ക്ഷണിക്കുന്നതിനായി പോയ സമയത്തായിരുന്നു സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പിതാവ്: സത്യൻ, മാതാവ്: ലീന
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
Mar 15, 2024 1:47 PM IST









