വോട്ട് ചെയ്യുന്നത് മൊബൈലിൽ പകർത്തി ഇൻസ്റ്റഗ്രാമിലിട്ടു; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ കേസ്
- Published by:Rajesh V
- news18-malayalam
Last Updated:
ചൊവ്വാഴ്ച നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നത് മൊബൈൽ ഫോണില്‍ ചിത്രീകരിച്ച് ഇന്‍സ്റ്റാഗ്രാമില്‍ ഇയാൾ പോസ്റ്റ് ചെയ്യുകയായിരുന്നു
തിരുവനന്തപുരം: പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു. നെടുമങ്ങാട് കായ്പാടി സ്വദേശി സെയ്താലി എസ് എസിന് എതിരെയാണ് കേസെടുത്തിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആണ് സെയ്താലി.ചൊവ്വാഴ്ച നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നത് മൊബൈൽ ഫോണില്‍ ചിത്രീകരിച്ച് ഇന്‍സ്റ്റാഗ്രാമില്‍ ഇയാൾ പോസ്റ്റ് ചെയ്യുകയായിരുന്നു.
ഇതും വായിക്കുക: ഈശ്വരാ....ആരു ചെയ്ത പാപമിന്നു പേറിടുന്നു.. ഈ രാഹുൽ 11 ദിവസമായി അകത്ത്; മാങ്കൂട്ടത്തിലും സന്ദീപും പുറത്ത്
ഭാരതീയ ന്യായസംഹിതയിലെ 192-ാം വകുപ്പ്, ജനപ്രാതിനിധ്യനിയമത്തിലെ 128, 132 വകുപ്പുകള്‍ പ്രകാരമാണ് സെയ്താലിക്കെതിരെ നെടുമങ്ങാട് പോലീസ് കേസെടുത്തത്. ഇതനുസരിച്ച്, വോട്ടിന്റെ രഹസ്യാത്മകത നഷ്ടപ്പെടുത്തുന്നതും പോളിങ് ബൂത്തിലെ മോശം പെരുമാറ്റവും ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ്. ഈ കുറ്റങ്ങൾക്ക് മൂന്നുമാസംവരെ തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാം.
advertisement
Summary: The police have registered a case against a person who filmed and circulated footage of himself casting his vote inside a polling booth. The case has been filed against Sayyidali S.S., a resident of Kaipadi, Nedumangad. Sayyidali is the Thiruvananthapuram District Vice President of the Youth Congress.
He reportedly filmed himself casting his vote during the local body elections held on Tuesday and subsequently posted the video on Instagram.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
December 10, 2025 8:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വോട്ട് ചെയ്യുന്നത് മൊബൈലിൽ പകർത്തി ഇൻസ്റ്റഗ്രാമിലിട്ടു; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ കേസ്







