advertisement

‌പാലോട് രവിയെ വാമനപുരത്ത് നിന്ന് ഒഴിവാക്കിയത് SDPI എന്ന് യൂത്ത് കോൺ​ഗ്രസ് നേതാവ് നുസൂർ

Last Updated:

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചതിന് ശേഷമാണ് പാലോട് രവിയെ മാറ്റിയത്. അദ്ദേഹത്തിന് സീറ്റ് നൽകുമെന്ന് പാർട്ടി നേരത്തെ പറഞ്ഞിരുന്നു. എസ്ഡിപിഐ നേതൃത്വത്തിന്റെ പിടിവാശി കൊണ്ടാണ് സുധീർഷാ പാലോടിനെ വാമനപുരത്തെ സ്ഥാനാർത്ഥിയാക്കിയത്

News18
News18
തിരുവനന്തപുരം: പാലോട് രവിയെ വാമനപുരത്ത് നിന്ന് ഒഴിവാക്കിയത് എസ്ഡിപിഐയുടെ നിർദേശപ്രകാരമാണെന്ന് യൂത്ത് കോൺ​ഗ്രസ് നേതാവ് നുസൂർ. വാമനപുരത്ത് ഇത്തവണ ഗതിക്കെട്ട സ്ഥാനാർത്ഥി നിർണയമാണ് നടന്നതെന്നും നുസൂർ വിമർശിച്ചു. വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചതിന് ശേഷമാണ് പാലോട് രവിയെ മാറ്റിയത്. അദ്ദേഹത്തിന് സീറ്റ് നൽകുമെന്ന് പാർട്ടി നേരത്തെ പറഞ്ഞിരുന്നു. എസ്ഡിപിഐ നേതൃത്വത്തിന്റെ പിടിവാശി കൊണ്ടാണ് സുധീർഷാ പാലോടിനെ വാമനപുരത്തെ സ്ഥാനാർത്ഥിയാക്കിയത്.
എസ്ഡിപിഐ നേതാക്കളുടെ നിർദേശമനുസരിച്ച് പാലോട് രവിയെന്ന മുതിർന്ന നേതാവിന്റെ പേര് രായ്ക്ക് രാമാനം വെട്ടിമാറ്റി. മറ്റ് രണ്ട് നേതാക്കൾ പരി​ഗണന പട്ടികയിൽ നിലനിൽക്കുമ്പോൾ തന്നെ പാലോട് രവിയെ മാറ്റി പകരം എസ്ഡിപിഐയുടെ പിന്തുണ കിട്ടുമെന്ന് ഉറപ്പുള്ളതിനാലാണ് എസ്ഡിപിഐ നേതാവിനെ സ്ഥാനാർത്ഥിയാക്കിയതെന്നും നുസൂർ പറഞ്ഞു.
advertisement
പാലോട് രവി വാമനപുരത്ത് നിന്ന് മത്സരിക്കുമെന്നാണ് പട്ടിക പുറത്തുവന്നതിന്റെ അവസാന നിമിഷം വരെ പ്രതീക്ഷിച്ചിരുന്നത്. ചിലയിടങ്ങളിൽ പാലോട്‌ രവിക്ക്‌ അഭിവാദ്യം അർപ്പിച്ച്‌ പോസ്റ്ററുകളും ഫ്ലക്‌സുകളും നിരന്നിരുന്നു. വ്യാഴാഴ്‌ച പാലോട് രവി പങ്കെടുക്കുന്ന റോഡ്ഷോയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‌പാലോട് രവിയെ വാമനപുരത്ത് നിന്ന് ഒഴിവാക്കിയത് SDPI എന്ന് യൂത്ത് കോൺ​ഗ്രസ് നേതാവ് നുസൂർ
Next Article
advertisement
ATMൽ നിന്ന് 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ച യുവാവിന് 9 വർഷത്തിന് ശേഷം ലഭിച്ചത് 3 ലക്ഷം രൂപ ! 
ATMൽ നിന്ന് 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ച യുവാവിന് 9 വർഷത്തിന് ശേഷം ലഭിച്ചത് 3 ലക്ഷം രൂപ ! 
  • എടിഎമ്മിൽ നിന്ന് 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ച യുവാവിന് ഒൻപത് വർഷം നീണ്ട പോരാട്ടം നടന്നു

  • ബാങ്ക് തുക തിരികെ നൽകാൻ വൈകിയതിനെ തുടർന്ന് ഉപഭോക്തൃ ഫോറം 3 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു

  • വൈകിയ ഓരോ ദിവസത്തിനും 100 രൂപ വീതം നഷ്ടപരിഹാരവും, പലിശയും, നിയമചിലവുകളും കമ്മീഷൻ നിർദ്ദേശിച്ചു

View All
advertisement