advertisement

ബൈക്ക് നിയന്ത്രണം വിട്ട് മൂടാത്ത ഓടയിൽ വീണു; യുവാവ് മരിച്ചു

Last Updated:

ആറടിയോളം താഴ്ചയുള്ള കുഴിയിലേക്കാണ് അബു താഹിര്‍ വീണത്.

തൃശൂര്‍: മൂടാത്ത ഓടയിൽ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ചേലക്കര വെങ്ങാനല്ലൂര്‍ വല്ലങ്ങിപ്പാറ പുത്തന്‍പീടികയില്‍ അബൂ താഹിർ(22) ആണ് അപകടത്തില്‍ മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയിലാണ് അപകടമുണ്ടായത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന പാലക്കാട് അസീസിന് പരിക്കേറ്റു. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വളവിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് നാട്ടുക്കാർ പറയുന്നത്. തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് എതിര്‍ ദിശയിലേക്ക് പോയി ഇടിച്ചു. തുടർന്ന് ആറടിയോളം താഴ്ചയുള്ള കുഴിയിലേക്ക് അബു താഹിര്‍ വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ അബു മരണപ്പെടുകയായിരുന്നു. റോഡു നിര്‍മ്മിച്ചെങ്കിലും കാന മൂടിയിരുന്നില്ല. റോഡിന് സമീപം സംരക്ഷണ ഭിത്തി നിര്‍മ്മിച്ചിരുന്നെങ്കിലും അപകടം ഉണ്ടാകുമായിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. രാത്രിയില്‍ ഇവിടെ അപകടസാധ്യത ഏറെയാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബൈക്ക് നിയന്ത്രണം വിട്ട് മൂടാത്ത ഓടയിൽ വീണു; യുവാവ് മരിച്ചു
Next Article
advertisement
'മൊബൈൽ ഫോൺ ഓഫ് ആയി' നാലുദിവസം വനത്തിൽ അകപ്പെട്ട സാഹചര്യം ശരണ്യ വിശദീകരിക്കുന്നു
'മൊബൈൽ ഫോൺ ഓഫ് ആയി' നാലുദിവസം വനത്തിൽ അകപ്പെട്ട സാഹചര്യം ശരണ്യ വിശദീകരിക്കുന്നു
  • കുടകിലെ തടിയൻഡമോൾ കൊടുമുടി ട്രക്കിങ്ങിനിടെ ശരണ്യ വഴിതെറ്റി നാലുദിവസം വനത്തിൽ അകപ്പെട്ടു

  • കയ്യിൽ 500 മില്ലി ലിറ്റർ വെള്ളം മാത്രമായിരുന്നു, ഭക്ഷണവും ഫോൺ റേഞ്ചും ഇല്ലാതെ കാട്ടിലൂടെ നടന്നു

  • വനംവകുപ്പും പോലീസും തിരച്ചിൽ ഊർജിതമാക്കി, കേരള മുഖ്യമന്ത്രി ഇടപെടലോടെ ശരണ്യയെ കണ്ടെത്തി

View All
advertisement