advertisement

ആറുമാസം മുൻപ് ബൈക്കപകടത്തിൽ ചേട്ടൻ മരിച്ചു; ഇപ്പോൾ മറ്റൊരു ബൈക്കപകടത്തിൽ സഹോദരനും

Last Updated:

ഞായർ രാത്രി 12ന് മുഹമ്മ സി എം സി സ്‌കൂളിന് സമീപം കാറിടിച്ചുണ്ടായ അപകടത്തിലാണ് അഖിലിന് പരിക്കേറ്റത്

അഖിൽ‌
അഖിൽ‌
ആലപ്പുഴ: ആറുമാസം മുൻപ് ബൈക്ക് അപകടത്തിൽ ജീവൻ നഷ്ടമായ യുവാവിന്റെ സഹോദരൻ മറ്റൊരു ബൈക്ക് അപകടത്തിൽ മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാർഡ് പൂത്താട്ട് കുഞ്ഞുമോൻ- ബിന്ദു ദമ്പതികളുടെ മകൻ അഖിൽ (25) ആണ് ഞായറാഴ്ച മരിച്ചത്. അഖിലിന്റെ സഹോദരൻ അമൽ(26) കഴിഞ്ഞ ഒക്ടോബറിൽ മുട്ടത്തിപ്പറമ്പിലുണ്ടായ അപകടത്തിൽ മരിച്ചിരുന്നു.
ഞായർ രാത്രി 12ന് മുഹമ്മ സി എം സി സ്‌കൂളിന് സമീപം കാറിടിച്ചുണ്ടായ അപകടത്തിലാണ് അഖിലിന് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ അഖിൽ സുഹൃത്തിന്റെ വീട്ടിൽനിന്നു മടങ്ങുമ്പോഴായിരുന്നു അപകടം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആറുമാസം മുൻപ് ബൈക്കപകടത്തിൽ ചേട്ടൻ മരിച്ചു; ഇപ്പോൾ മറ്റൊരു ബൈക്കപകടത്തിൽ സഹോദരനും
Next Article
advertisement
കാസർകോട് എൽഡിഎഫ് സ്ഥാനാർഥി മുനാഫിക്കാണെന്ന് വനിതാ ലീഗ് നേതാവ്;വിദ്വേഷ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി 
കാസർകോട് എൽഡിഎഫ് സ്ഥാനാർഥി മുനാഫിക്കാണെന്ന് വനിതാ ലീഗ് നേതാവ്;വിദ്വേഷ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
  • കാസർഗോഡ് എൽഡിഎഫ് സ്ഥാനാർഥിയെ 'മുനാഫിക്ക്' എന്ന് വിളിച്ച് വനിതാ ലീഗ് നേതാവ് വിമർശിച്ചു

  • വിദ്വേഷ പ്രസംഗത്തിനെതിരെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി റിപ്പോർട്ട്

  • കുടുംബ സംഗമത്തിൽ നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നു

View All
advertisement