നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കെ.എസ് ശബരീനാഥ് എംഎല്‍എ 'മണിമല മാമച്ചൻ'; രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് പ്രമേയം

  കെ.എസ് ശബരീനാഥ് എംഎല്‍എ 'മണിമല മാമച്ചൻ'; രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് പ്രമേയം

  ശബരീനാഥന് വർഗീയ ശക്തികളുമായി കൂട്ടുകെട്ട് ഉണ്ടെന്നും ഇത് അരുവിക്കര മണ്ഡലത്തിൽ മുന്നണി സംവിധാനത്തെ തകർക്കുന്നുവെന്നും പ്രമേയത്തിൽ പറയുന്നു

  കെ.എസ്. ശബരിനാഥൻ

  കെ.എസ്. ശബരിനാഥൻ

  • Last Updated :
  • Share this:
   കെ.എസ് ശബരീനാഥ് എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് പ്രമേയം. കെ.എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചനെന്നാണ് വിമര്‍ശനം. ശബരീനാഥന് വർഗീയ ശക്തികളുമായി കൂട്ടുകെട്ട് ഉണ്ടെന്നും ഇത് അരുവിക്കര മണ്ഡലത്തിൽ മുന്നണി സംവിധാനത്തെ തകർക്കുന്നുവെന്നും പ്രമേയത്തിൽ പറയുന്നു.

   യൂത്ത് ലീഗ് പൂവച്ചല്‍ മണ്ഡലം കമ്മിറ്റിയാണ് എംഎല്‍എക്കെതിരെ പ്രമേയം അവതരിപ്പിച്ചത്. ശബരീനാഥനെ കോൺഗ്രസ് നേതൃത്വം തിരിച്ചു വിളിക്കണം. വര്‍ഗീയ കക്ഷികളെ പ്രീണിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്ന ശബരീനാഥ് മതേതര കാഴ്ചപ്പാടുള്ള കോണ്‍ഗ്രസിന് ചേര്‍ന്നയാളാണോ എന്ന് പരിശോധിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

   Also Read 'വരവുചെലവ് കണക്കുപോലും നോക്കാതെ വാഗ്ദാനങ്ങള്‍ പ്രവഹിച്ച ബജറ്റിന് വിശ്വാസ്യതയില്ല': ഉമ്മന്‍ ചാണ്ടി

   ശബരീനാഥിന്റെത് ഏകാധിപത്യ ശൈലിയെന്നും വിമര്‍ശനം. യുഡിഎഫ് ഘടകകക്ഷികളുടെ ചോരയും നീരും ഊറ്റിക്കുടിച്ച്‌ വീര്‍ത്ത കുളയട്ടയെന്നും പിന്തുടര്‍ച്ചവകാശികളെ വാഴിക്കാന്‍ കോണ്‍ഗ്രസ് ഇനിയും തീരുമാനിച്ചാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും പ്രമേയത്തില്‍ പറയുന്നു.

   തദ്ദേശ തെരഞ്ഞെടുപ്പില്‍ ഘടകകക്ഷിയായ മുസ്ലിം ലീഗിനെ പരിഗണിക്കാതെ പൂവച്ചല്‍ പഞ്ചായത്തില്‍ മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചതിലാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. ശബരീനാഥിനെ അരുവിക്കരയില്‍ നിന്ന് തിരിച്ച്‌ വിളിക്കാനും മത്സര രംഗത്ത് നിന്ന് മാറ്റി നിര്‍ത്താനും കോണ്‍ഗ്രസ് നേതൃത്വം തയാറാകണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.
   Published by:user_49
   First published:
   )}