Zika Virus | കേരളത്തില്‍ 10 പേർക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഡെങ്കിപ്പനിക്കും ചിക്കന്‍ഗുനിയക്കും സമാനമായ രോഗലക്ഷണമാണ് സിക്ക വൈറസിനും.
തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് സിക്ക വൈറസ് സ്ഥിരീകരിക്കുന്നത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പത്തു പേരിലാണ് രോഗം കണ്ടെത്തിയത്. ഡെങ്കിപ്പനിക്കും ചിക്കന്‍ഗുനിയക്കും സമാനമായ രോഗലക്ഷണമാണ് സിക്ക വൈറസിനും.
കൊതുകുകള്‍ വഴി പടരുന്ന രോഗമാണ് സിക്ക. ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് വൈറസ് പരത്തുന്നത്. എന്നാല്‍ സിക്ക ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാറില്ല.
എന്നാല്‍ ഗര്‍ഭിണികളെ ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ തലയോട്ടിക്ക് വളര്‍ച്ചക്കുറവ് ഉള്‍പ്പെടെ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും. രക്തം സ്വീകരിക്കുന്നതിലൂടെയും ലൈംഗിക ബന്ധത്തിലൂടെയുമാണ് രോഗം പടരുമെന്നത് വളരെ ശ്രദ്ധയോടെ കാണണം.
അതേസമയം കേരളത്തില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സ്ഥിതിഗതികള്‍ വിലയിരുത്താനായി എത്തിയ കേന്ദ്ര സംഘം കോവിഡ് നിയന്ത്രണങ്ങളിലും, വാക്സിനേഷനും തൃപ്തി രേഖപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
advertisement
ജൂലൈ മാസത്തേയ്ക്ക് 90 ലക്ഷം ഡോസ് വാക്സിന് കൂടി നല്‍കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംസ്ഥാനം വാക്സിനേഷന് വേഗത്തില്‍ നടത്തുകയാണ്. കൂടുതല്‍ വാക്സിനേഷന് നടത്താന്‍ സംസ്ഥാനത്തിന് അടിസ്ഥാന സൗകര്യവും ജീവനക്കാരുമുണ്ട്. അതിനാലാണ് കൂടുതല്‍ വാക്സിന് ആവശ്യപ്പെട്ടതെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനം രണ്ടാം തരംഗത്തില്‍ തുടരുകയാണ്. വീടുകളില്‍ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതില്‍ അതീവ ജാഗ്രത വേണം.വീടുകള്‍ കേന്ദ്രീകരിച്ചുള്ള രോഗവ്യാപനം കൂടുതലാണെന്നും ജനങ്ങള്‍ ജാഗ്രത കാട്ടിയില്ലങ്കില് വീണ്ടും ഗുരുതര സാഹചര്യമുണ്ടാകുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
advertisement
മരണത്തിന്റെ മാനദണ്ഡങ്ങള്‍ മാറ്റം വരുത്തിയാല്‍ അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ പേര് വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ രണ്ട് ദിവസം കുടി വൈകും. ജില്ലകളില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതായും ആരോഗ്യമന്ത്രി പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൃത്യമായ മാനദണ്ഡം പാലിക്കണം എന്ന് കേരളത്തിന് കേന്ദ്രം മുന്നറിയിപ്പ് നല്കി.എല്ലാ ജില്ലകളിലും ടിപിആര്‍ അഞ്ച് ശതമാനത്തിന് താഴെ എത്തിക്കണം എന്നും നിര്‍ദേശമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 08, 2021 5:37 PM IST