advertisement

കോഴിക്കോട് ബാഡ്മിന്‍റൺ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

Last Updated:

സുബൈർ എല്ലാ ദിവസവും രാവിലെ സുഹൃത്തുക്കൾക്കൊപ്പം ഷട്ടിൽ കളിക്കുമായിരുന്നു

സുബൈർ
സുബൈർ
കോഴിക്കോട്: ഷട്ടിൽ ബാഡ്മിന്‍റൺ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് നരിക്കുനി പുല്ലാളൂർ തച്ചുർതാഴം അറീക്കരപ്പോയിൽ സുബൈർ ( സുബി ) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പന്തല്‍ ജോലിക്കാരാനായിരുന്നു സുബൈര്‍. ഭാര്യ ഹഫ്‌സത്ത്, മക്കള്‍:ഹിബ, ഹാദില്‍. എല്ലാ ദിവസവും രാവിലെ സുഹൃത്തുക്കൾക്കൊപ്പം ഷട്ടിൽ കളിക്കുമായിരുന്നു. ഇന്ന് രാവിലെ പതിവുപോലെ ഷട്ടിൽ കളിക്കാൻ എത്തിയതായിരുന്നു സുബൈർ. കളി തുടങ്ങി അഞ്ച് മിനിട്ടിനകമാണ് സുബൈർ കുഴഞ്ഞുവീണത്.
സുഹൃത്തുക്കൾ വാഹനം വരുത്തി ഉടൻ തന്നെ നരിക്കുനിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർ അറിയിച്ചു. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വീട്ടിലെത്തിച്ചു.
advertisement
മയ്യത്ത് നിസ്ക്കാരം തിങ്കളാഴ്ച ഉച്ചയോടെ പരപ്പാറ ജുമുഅ മസ്ജിദിൽ നടന്നു.
News Summary- A young man collapsed and died while playing shuttle badminton. The deceased was identified as Zubair, a native of Narikuni Pullalur, Kozhikode
മലയാളം വാർത്തകൾ/ വാർത്ത/Kozhikode/
കോഴിക്കോട് ബാഡ്മിന്‍റൺ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
Next Article
advertisement
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 16,700 കോടി രൂപയ്ക്ക് RCBയെ വിറ്റു
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 16,700 കോടി രൂപയ്ക്ക് RCBയെ വിറ്റു
  • ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 16,700 കോടി രൂപയ്ക്ക് ആർസിബിയെ പുതിയ സഖ്യം സ്വന്തമാക്കി

  • ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ, ബോൾട്ട് വെഞ്ചേഴ്സ്, ബ്ലാക്ക് സ്റ്റോൺ സഖ്യമാണ് ആർസിബി വാങ്ങിയത്

  • ആര്യമൻ വിക്രം ബിർള ചെയർമാനായി, സത്യൻ ഗജ്‌വാനി വൈസ് ചെയർമാനായി ചുമതലയേൽക്കും

View All
advertisement