പട്ടിക ജാതിക്കാരിയായ പതിനൊന്നുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 82 വര്‍ഷം കഠിന തടവും പിഴയും
- Published by:Arun krishna
- news18-malayalam
Last Updated:
. പട്ടാമ്പി പോക്സോ അതിവേഗ കോടതിയുടേതാണ് വിധി
പാലക്കാട് കോങ്ങാട് പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 82 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷത്തി നാല്പതിനായിരം രൂപ പിഴയും ശിക്ഷ. പട്ടാമ്പി പോക്സോ അതിവേഗ കോടതിയുടേതാണ് വിധി. പ്രതി പട്ടികജാതിക്കാരിയായ പതിനൊന്നുകാരിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
പെണ്‍കുട്ടി കുളിമുറിയില്‍ കുളിക്കുന്നത് ഒളിഞ്ഞുനോക്കിയ പ്രതിക്ക് രണ്ടു വര്‍ഷം കഠിന തടവ്
ശുചിമുറിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുളിക്കുന്നത് ഒളിഞ്ഞുനോക്കിയ പ്രതിക്ക് രണ്ടു വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ചെറായി കോവിലകത്തുംകടവ് ഏലൂര്‍ വീട്ടില്‍ ശിവൻ (62)ആണ് പ്രതി. പറവൂര്‍ അതിവേഗ സ്‌പെഷല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
പ്രതി പിഴ അടച്ചില്ലെങ്കില്‍ ആറു മാസം അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. 2022 ജൂലൈ 13 നാണ് കേസിന് ആസ്പദമായ സംഭവ. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മുനമ്പം പൊലീസ് ആണ് കേസന്വേഷിച്ചത്. ജഡ്ജി ടി.കെ. സുരേഷാണ് ശിക്ഷ വിധിച്ചത്.
Location :
Palakkad,Palakkad,Kerala
First Published :
December 22, 2023 4:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
പട്ടിക ജാതിക്കാരിയായ പതിനൊന്നുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 82 വര്‍ഷം കഠിന തടവും പിഴയും