പാലക്കാട് എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 60 കാരന് 21 വര്‍ഷം കഠിനതടവ്
- Published by:Rajesh V
- news18-malayalam
Last Updated:
51,000 രൂപ പിഴയും നൽകണം
പാലക്കാട്: എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 21 വര്‍ഷം കഠിനതടവും 51,000 രൂപ പിഴയും ശിക്ഷ. വാളയാര്‍ കോഴിപ്പാറ സ്വദേശി സുബ്രഹ്മണ്യനെ (60) ആണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി ടി സഞ്ജു ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതി. പിഴ അടയ്ക്കാത്ത പക്ഷം ഏഴ് മാസം അധികം കഠിനതടവ് അനുഭവിക്കണം.
2019 ലാണ് കേസിനാസ്പദമായ സംഭവം. വാളയാര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്നത്തെ സി ഐ എ ജെ ജോണ്‍സണ്‍, എസ് ഐ മനോജ് കെ ഗോപി എന്നിവര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി ശോഭന ഹാജരായി. വാളയാർ പോലീസ്‌സ്റ്റേഷൻ സിപിഒ എസ് ഗിരീഷ് കുമാർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
Location :
Palakkad,Palakkad,Kerala
First Published :
December 14, 2023 12:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
പാലക്കാട് എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 60 കാരന് 21 വര്‍ഷം കഠിനതടവ്