advertisement

എസ്എഫ്ഐ അക്രമസമരം: എ.എ. റഹീമും എം. സ്വരാജും കുറ്റക്കാരെന്ന് കോടതി; ശിക്ഷ ഉച്ചയ്ക്ക്

Last Updated:

പൊതുമുതൽ നശിപ്പിച്ചത് അടക്കമുള്ള കുറ്റമാണ് ഇവർക്കെതിരെ തെളിഞ്ഞിട്ടുള്ളത്

തിരുവനന്തപുരം: ഉമ്മൻചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് നടന്ന എസ്എഫ്ഐയുടെ നിയമസഭാ മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിൽ എ എ റഹീം എംപിയും, എം സ്വരാജും കുറ്റക്കാരെന്ന് കോടതി. യുഡിഎഫ് സർക്കാറിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ എസ്എഫ്ഐ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തിലാണ് കേസ്. ശിക്ഷ കോടതി ഉച്ചക്ക് പ്രസ്താവിക്കും.
തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇരുവരെയും കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2014ൽ ഉമ്മൻ ചാണ്ടി സർക്കാറിന്‍റെ വിദ്യാഭ്യാസ നയത്തിനെതിരായ എസ്എഫ്ഐ നടത്തിയ നിയമസഭ മാർച്ച് അക്രമത്തിൽ കലാശിച്ച സംഭവത്തിലാണ് കേസ്. പൊലീസ് ബാരിക്കേഡും വാഹനങ്ങളും തകർക്കപ്പെട്ടു. അക്രമ സംഭവത്തിൽ മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്.
പൊതുമുതൽ നശിപ്പിച്ചത് അടക്കമുള്ള കുറ്റമാണ് ഇവർക്കെതിരെ തെളിഞ്ഞിട്ടുള്ളത്. 150 ഓളം പ്രവര്‍ത്തകരാണ് അന്ന് പ്രതിഷേധത്തിൽ പങ്കെടുത്തത്.
മലയാളം വാർത്തകൾ/ വാർത്ത/Law/
എസ്എഫ്ഐ അക്രമസമരം: എ.എ. റഹീമും എം. സ്വരാജും കുറ്റക്കാരെന്ന് കോടതി; ശിക്ഷ ഉച്ചയ്ക്ക്
Next Article
advertisement
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement