നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 62കാരന് 111 വർഷം തടവ്
- Published by:Sarika KP
- news18-malayalam
Last Updated:
പോക്സോ കോടതി 111 വർഷം കഠിതടവും 2.10 ലക്ഷം രൂപ പിഴയും വിധിച്ചത്.
കോഴിക്കോട്: നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 111 വർഷം കഠിന തടവും 2.10 ലക്ഷം രൂപ പിഴയും ശിക്ഷ . മരുതോങ്കര അടുക്കത്ത് സ്വദേശി വെട്ടോറോമ്മൽ അബ്ദുൽ നാസറി(62)നെയാണ് ശിക്ഷിച്ചത്. നാദാപുരം അതിവേഗ പോക്സോ കോടതി ജഡ്ജി എം. ശുഹൈബ് ശിക്ഷിച്ചത്. 2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം.
ക്രിസ്മസ് അവധിക്ക് പെൺകുട്ടി ബന്ധുവീട്ടിലെത്തിയപ്പോഴാണ് പീഡനത്തിനിരയായത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പീഡന വിവരം പുറത്തുപറയാതിരിക്കാൻ അബ്ദുൽ നാസർ പെൺകുട്ടിയെ നിരന്തരമായി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് മരുതോങ്കര പഞ്ചായത്ത് പ്രസിഡൻറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഐ.സി.ഡി.എസ് സൂപ്പർവൈസറുടെ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. കേസിൽ 19 സാക്ഷികളെയും 27 രേഖകളും ഹാജരാക്കി.
advertisement
എന്നാല്‍ കേസ് വിചാരണയ്ക്കിടെ പെൺകുട്ടിയുടെ ബന്ധു കൂറുമാറി പ്രതിക്ക് അനുകൂലമായി മൊഴി കൊടുക്കുകയുണ്ടായി. സാഹചര്യ തെളിവുകളുടെയും ഡി.എൻ.എ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് തെളിഞ്ഞത്.
Location :
Kozhikode,Kozhikode,Kerala
First Published :
February 01, 2024 6:07 PM IST