അഞ്ചു വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ അമ്മയെ പോക്സോ കോടതി വെറുതെ വിട്ടു
- Published by:Sarika KP
- news18-malayalam
Last Updated:
നേർത്ത തൂവാലകൊണ്ടോ, തുണികൊണ്ടോ ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കോഴിക്കോട്: അഞ്ചു വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയെ കോടതി വെറുതെ വിട്ടു. അമ്മ സമീറയെയാണ് കോഴിക്കോട് പോക്സോ കോടതി വെറുതെ വിട്ടത്. കുറ്റം ചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനാലാണ് കോടതി ഉത്തരവ്. 2021 ജൂലൈ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. പയ്യാനക്കൽ ബീച്ച് ചാമുണ്ഡിവളപ്പിൽ നവാസ്, സമീറ ദമ്പതികളുടെ മകൾ ആയിഷ റനയാണു മരിച്ചത്.
അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്താണ് പോലീസ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് മാനസിക അസ്വസ്ഥത മൂലമാണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. നേർത്ത തൂവാലകൊണ്ടോ, തുണികൊണ്ടോ ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കുട്ടിയുടെ മരണത്തിനു പിന്നാലെ അസ്വസ്ഥതകൾ പ്രകടിപ്പിച്ച സമീറയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ചികിത്സയ്ക്കായി കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്കും മാറ്റി. കുതിരവട്ടത്തെ ചികിത്സയിൽ സമീറയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് വ്യക്തമായി. അന്ധവിശ്വാസമാകാം കൊലയ്ക്ക് കാരണമെന്നാണ് സമീറയെ ചികിത്സിച്ച ഡോക്ടർ പറഞ്ഞത്. എന്നാൽ കുറ്റം തെളിയിക്കാൻ സാധിക്കാതെ വന്നതോടെ സമീറയെ വെറുതെ വിടുകയായിരുന്നു.
Location :
Kozhikode,Kozhikode,Kerala
First Published :
February 01, 2024 3:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
അഞ്ചു വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ അമ്മയെ പോക്സോ കോടതി വെറുതെ വിട്ടു